go

ചേരാനല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ ലീഡിങ് ചാനൽ നവീകരിച്ചു

Ernakulam News
ചേരാനല്ലൂർ ലിഫ്റ്റ് ഇറിഗേഷന്റെ നവീകരിച്ച ലീഡിങ് ചാനൽ
SHARE

ചേരാനല്ലൂർ∙ ചേരാനല്ലൂർ      ലിഫ്റ്റ് ഇറിഗേഷൻ ലീഡിങ് ചാനൽ 15 ലക്ഷം രൂപ ചെലവിൽ നവീകരിച്ചു. ഇതോടെ ലിഫ്റ്റ് ഇറിഗേഷനെ ആശ്രയിക്കുന്ന അഞ്ഞൂറോളം ഏക്കറിലെ കൃഷിക്ക് സുഗമമായി വെള്ളം ലഭിക്കും. ചാനലിന്റെ വശങ്ങൾ ഇടിഞ്ഞ് ജലനഷ്ടമുണ്ടാകുന്നത് ഒഴിവാക്കണമെന്നു കർഷകരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. നിരന്തരം വശങ്ങൾ ഇടിയുന്നത് ഒഴിവാക്കാൻ ഇരുവശവും കോൺക്രീറ്റ് ചെയ്തു.  മഴക്കാലത്ത് മണ്ണും മാലിന്യവും അടിഞ്ഞ് ചാനൽ മൂടിപ്പോകുന്ന അവസ്ഥയായിരുന്നു. ഇതു മൂലം പമ്പിങ് ആരംഭിക്കുന്നതിന് താമസം നേരിടുകയും ജലനഷ്ടം സംഭവിക്കുന്നതിനാൽ കനാലിന്റെ അഗ്രഭാഗത്ത് വെള്ളം എത്താതെ വരികയും ചെയ്യുന്നത് പാതിവായിരുന്നു.

കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ, മങ്കുഴി, തോട്ടുവ, നടുത്തുരുത്ത്, നടുപ്പിള്ളിത്തോട്, ഓച്ചാത്തുരുത്ത് മേഖലകളിൽ കൃഷിക്കും കുടിവെള്ളത്തിനും ഈ പദ്ധതിയാണ് ആശ്രയം. മൈനർ ഇറിഗേഷൻ 75 എച്ച്പിയുടെ മൂന്നു മോട്ടറുകളാണിവിടെയുള്ളത്.പമ്പ് ഹൗസിലേക്കു വൈദ്യുതി ലഭ്യമാക്കാൻ  1950ൽ സ്ഥാപിച്ചതാണ്  നിലവിലുള്ള  ട്രാൻസ്ഫോമർ. ഇവിടെ നിന്നാണ് സമീപത്തേക്കും വൈദ്യുതി നൽകുന്നത്. പമ്പ് ഹൗസിനു മാത്രമായി ട്രാൻസ്ഫോമർ സ്ഥാപിച്ചാൽ ജലവിതരണം കൂടുതൽ സുഗമമാകുമെന്ന് വാർഡ് അംഗം സാനി ജോർജ് അറിയിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama