go

കടാതിയിൽ വാഹന അപകടം; മൂന്നു പേർക്കു പരുക്ക്

Ernakulam News
കടാതയിലുണ്ടായ വാഹനാപകടത്തിൽ തകർന്ന ആംബുലൻസും കാറും
SHARE

മൂവാറ്റുപുഴ∙ കൊച്ചി –ധനുഷ്കോടി ദേശീയപാതയിൽ ആംബുലൻസുൾപ്പെടെ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർക്ക് പരുക്കേറ്റു. ആംബുലൻസിലുണ്ടായിരുന്ന കടവൂർ മണിമലകുന്നേൽ ജോർജ് (55), പെരിങ്ങഴ കേവലത്തിൽ ഗോപി (69), സ്കൂട്ടറിൽ‍ സഞ്ചരിച്ചിരുന്ന മീങ്കുന്നം കിഴക്കൻ പുതുപ്പള്ളി ജോയൽ ജോബി (19), എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് നാലുമണിയോടെ കടാതി കുരിശുപള്ളിക്കു സമീപമായിരുന്നു അപകടം. കോലഞ്ചേരി ഭാഗത്തു നിന്നു മൂവാറ്റുപുഴയിലേക്കു വരികയായിരുന്ന ആംബുലൻസിനു പിന്നിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു. കാർ തലകീഴായി മറിഞ്ഞു. ആംബുലൻസിന്റെ പിന്നിലെ ചക്രം ഊരിത്തെറിച്ചു. ഇതിനു പിന്നാലെ മറ്റൊരു കാറും സ്കൂട്ടറും ആംബുലൻസിലിടിച്ചു. ഇതോടെ റോഡിൽ ഗതാഗതം സ്തംഭിച്ചു. അപകടത്തിൽ പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്നാണ് വാഹനങ്ങളിൽ നിന്നു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama