go

പെരിയാർവാലി കനാലിലേക്ക‍് മാലിന്യം തള്ളൽ വ്യാപകം

Ernakulam News
കോലഞ്ചേരി ബ്ലോക്ക് ജംക്‌ഷന‍ു സമീപം പെരിയാർവാലി കനാലിലേക്ക‍ു മാലിന്യം തള്ളിയ നിലയിൽ.
SHARE

കോലഞ്ചേരി ∙ പെരിയാർവാലി കനാലിൽ മാലിന്യം തള്ള‍ുന്നത‍ു വ്യാപകമായി. കനാലിൽ വെള്ളത്തിലൂടെ ഇൗ മാലിന്യം കൃഷിയിടങ്ങളിലേക്ക‍ും ജലാശയങ്ങളിലേക്ക‍ുമാണ് എത്തിച്ചേര‍ുന്നത്.വിജനമായ പ്രദേശത്ത് രാത്രി വാഹനങ്ങളിലെത്തിയാണ‍ു മാലിന്യം തള്ള‍ുന്നത്. ബ്ലോക്ക് ഓഫിസ്–കാരമോളേൽപീടിക റോഡിൽ ജേസീസ് ക്ലബിലേക്ക‍ു തിരിയ‍ുന്ന വഴിയിൽ മാലിന്യം   കനാലിലേക്ക‍ു തള്ള‍ുന്നത‍ു വർധിച്ച‍‍ു.

കശാപ്പ‍ുശാലയിലെയ‍ും കോഴിക്കടകളിലെയ‍ും അവശിഷ്‍ടങ്ങൾ, പ്ലാസ്‍റ്റിക് മാലിന്യങ്ങൾ ത‍ുടങ്ങിയ ഇത്തരത്തിൽ തള്ള‍ുന്ന‍‍ുണ്ട്. നീർപ്പാലത്തിനടിയില‍ും മറ്റ‍ും ഇവ ക‍ുട‍ുങ്ങ‍ുന്നതിനാൽ ജല പ്രവാഹത്തിന‍ു തടസം നേരി‍ട‍ുന്ന‍‍ു.  ക‍ുപ്പികള‍ും പ്ലാസ്‍റ്റിക്ക‍ും കൃഷിയിടങ്ങളിലേക്ക് ഒ‍ഴ‍ുകിയെത്ത‍ുന്നത‍ു കർഷകർക്ക‍ും ദ‍ുരിതമായി. കനാലിൽ ഇറങ്ങ‍ുന്നവര‍ുടെ ദേഹത്ത‍ു ചില്ല‌ു കൊണ്ട‌‍ു മ‍ുറിവേൽക്ക‍ുന്നതും പതിവാണ്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama