go

കുണ്ടന്നൂരിലെ പൈപ്പ് നന്നാക്കി; വീണ്ടും പൊട്ടി

കുണ്ടന്നൂർ മേൽപാലം പണിക്കിടെ പൈപ്പ് പൊട്ടിയതു നന്നാക്കി പമ്പിങ് പുനരാരംഭിക്കാൻ കുഴിയിലെ വെള്ളം വറ്റിക്കുന്നു. പരീക്ഷണ പമ്പിങ് നടത്തുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യം.
കുണ്ടന്നൂർ മേൽപാലം പണിക്കിടെ പൈപ്പ് പൊട്ടിയതു നന്നാക്കി പമ്പിങ് പുനരാരംഭിക്കാൻ കുഴിയിലെ വെള്ളം വറ്റിക്കുന്നു. പരീക്ഷണ പമ്പിങ് നടത്തുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യം.
SHARE

കുണ്ടന്നൂർ ∙ മൂന്നു ദിവസത്തെ ദുരിതത്തിന് അറുതിയായെന്ന ആശ്വാസത്തിന് അരമണിക്കൂർ പരീക്ഷണ പമ്പിങ്ങിന്റെ ആയുസ്സേ ഉണ്ടായുള്ളൂ മേൽപാലം നിർമാണത്തിനായി കുഴിക്കവേ വ്യാഴാഴ്ച രാവിലെ പൊട്ടിയ കുടിവെള്ള പൈപ്പ് ഇന്നലെ രാത്രി ഏഴോടെയാണു നന്നാക്കിയത്. സ്ഥാപിച്ച പൈപ്പിനു  മണ്ണിനടിയിൽ ബലം നൽകുവാൻ പാകത്തിൽ മെറ്റലിട്ട് ഉറപ്പിച്ചതിനു ശേഷം രാത്രി ഏഴരയോടെ പരീക്ഷണ പമ്പിങ്ങ് നടത്തി. വെള്ളം പൈപ്പിൽ നിറഞ്ഞതോടെ എട്ടോടെ വീണ്ടും ലീക്ക് കണ്ടെത്തി. പൊട്ടിയ 400 എംഎം എസി പൈപ്പിനു പകരം ഇട്ട 600 എംഎം ഡിഐ പൈപ്പിനു കുഴപ്പമില്ല. കിഴക്കു പടിഞ്ഞാറ് ദിശയിലാണ് ഈ പൈപ്പ് ഇട്ടിട്ടുള്ളത്. വെള്ളം കുത്തിയൊലിച്ചു വരുന്നത് വടക്കു ദിശയിൽ നിന്നാണ്. ഇതിനാൽ പഴയ എസി പൈപ്പ് യോജിപ്പിച്ച ഭാഗത്താകും കുഴപ്പമെന്നു കരുതുന്നു.

5 മീറ്റർ നീളമുണ്ട് തകരാർ സംഭവിച്ച എസി പൈപ്പിന്. മണ്ണുമാന്തി ഉപയോഗിച്ചു കുഴിച്ചപ്പോൾ യന്ത്രക്കൈ കോർത്തു വലിച്ചപ്പോഴായിരിക്കും യോജിപ്പിച്ച ഭാഗം ഇളകിയതെന്നാണ് അനുമാനം. ഇനി റോഡ് വെട്ടിപ്പൊളിച്ചു പരിശോധിച്ചാലേ യഥാർഥ കാരണം കണ്ടെത്താനാകൂ. കുണ്ടന്നൂരിലെ ഗതാഗതത്തെ കാര്യമായി ബാധിക്കും എന്നതിനാൽ രാത്രി തന്നെ പൂർത്തായാക്കാനാണു ശ്രമം. പണി പൂർത്തിയായെന്ന ധാരണയിൽ മടങ്ങിയ ജോലിക്കാരെ രാത്രി തിരികെ വിളിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പണി തുടങ്ങിയിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ ഉന്നതോദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. എത്രയും പെട്ടെന്നു തന്നെ പണി പൂർത്തായാക്കുമെന്ന് അധികൃതർ പറഞ്ഞു. അല്ലെങ്കിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മരട് നഗരസഭാ വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama