go

മണൽ നിറയാതെ ജിയോ ട്യൂബുകൾ; കടൽഭിത്തി നിർമാണം നിലച്ചു

Ernakulam News
ചെല്ലാനം മറുവക്കാട്ടെ കടൽ ഭിത്തിക്കു പകരമുള്ള ജിയോ ട്യൂബ് നിർമാണം നിലച്ചപ്പോൾ.
SHARE

ചെല്ലാനം∙ ജിയോ ട്യൂബുകൾ ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം നിലച്ചു. കഴിഞ്ഞ മാസം 27ന് മറുവക്കാട് വേളാങ്കണ്ണി പരിസരത്ത് കെ.ജെ.മാക്സി എംഎൽഎ ജിയോ ട്യൂബുകളിൽ  മണൽ നിറയ്ക്കുന്നതിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും  യന്ത്രസാമഗ്രികളുടെ അപര്യാപ്തത മൂലം ട്യൂബുകളിൽ മണൽ നിറയ്ക്കാൻ കഴിയാതെ ജോലി നിർത്തിവയ്ക്കുകയായിരുന്നു.  പണി ആരംഭിക്കുന്നതിനു മുൻപ് തന്നെ കരാറുകാരൻ സ്ഥാപിച്ച യന്ത്രസംവിധാനംകൊണ്ട് കടലിൽ നിന്നു മണൽ പമ്പു ചെയ്യാൻ കഴിയില്ലെന്ന വിവരം പ്രദേശവാസികൾ ഉഗ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. 

എന്നാൽ, ഒരു ദിവസം കൊണ്ട് ഒരു ട്യൂബ് നിറയുമെന്നാണ് ഉദ്ദ്യോഗസ്ഥർ അവകാശപ്പെട്ടത്. മണ്ണ് നിറയ്ക്കാൻ പത്തു ദിവസം തുടർച്ചയായി പരിശ്രമിച്ചതിനു ശേഷമാണ് ഇപ്പോൾ നിർമാണപ്രവർത്തങ്ങൾ നിർത്തിയത്. ഉഗ്യോഗസ്ഥർ കരാറുകാരനുമായി ഒത്തുകളിക്കുകയാണെന്നും ആദ്യ കരാർ കാലാവധി കഴിഞ്ഞതിന്റെ പേരിൽ ഇതേ കരാറുകാരന് ഒരു പ്രാവശ്യം കൂടി കരാർ നീട്ടി നൽകിയെന്നും പശ്ചിമ കൊച്ചി തീര സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു. നിർമാണ ജോലികൾ നിർത്തിവച്ചതിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ കടലിൽ മണ്ണില്ലെന്ന മറുപടിയാണ് കരാറുകാരനും ഉദ്ദ്യോഗസ്ഥരും പറയുന്നത്. 

സമീപത്തുള്ള മിനി ഫിഷിംഗ് ഹാർബർ, വിജയം കനാൽ, ഉപ്പത്തക്കാട് തോട് എന്നിവിടങ്ങളിൽ കടൽ മണ്ണ് നിറഞ്ഞ സാഹചര്യത്തിൽ മണലില്ല എന്ന വാദം തെറ്റാണെന്നു നാട്ടുകാർ പറയുന്നു. ഇങ്ങനെ പോയാൽ അടുത്ത മഴക്കാലത്തും  ദുരിതാശ്വാസ ക്യാംപുകളെ ആശ്രയിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ചെല്ലാനം നിവാസികൾ. കലക്ടർ  സ്ഥലം സന്ദർശിച്ച് ഏപ്രിൽ 15ന് മുൻപ് കടൽഭിത്തി നിർമാണം പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama