go

നിയമം ലംഘിക്കാൻ തമിഴ്നാട് ടിപ്പറുകൾ; 9 എണ്ണം പിടിയിൽ

Ernakulam News
SHARE

കാക്കനാട്∙ മണ്ണെടുപ്പ് ഉൾപ്പെടെയുള്ള അനധികൃത ജോലികൾക്ക് ഇതര സംസ്ഥാന ടിപ്പറുകൾ. മോട്ടോർവാഹന  വകുപ്പ് പ്രത്യേക സ്ക്വാഡ് കൊച്ചിയിലും പരിസരത്തുമായി നടത്തിയ പരിശോധനയിൽ തമിഴ്‌നാട് റജിസ്ട്രേഷനിലുള്ള 9 ടിപ്പർ ലോറികൾ പിടികൂടി. നിർമാണ മേഖലയിലാണ് ഇവയുടെ ഉപയോഗം. കേരളത്തിൽ ഓടിക്കാൻ പെർമിറ്റില്ലാത്ത ഒട്ടേറെ ടിപ്പറുകൾ ഇവിടെയുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. റോഡിൽ ഇറക്കാതെ നിർമാണ സൈറ്റുകൾക്കുള്ളിലെ ആവശ്യത്തിനാണ് ഇവ പലപ്പോഴും ഉപയോഗിക്കുന്നത്. ഇതു മൂലം ഗതാഗത പരിശോധന വേളയിൽ ഇവ ശ്രദ്ധയിൽ വരാറില്ല.

നാഷനൽ പെർമിറ്റില്ലാത്ത ഇതര സംസ്ഥാന ലോറികൾ ഇവിടെ സർവീസ് നടത്തരുതെന്നാണ് ചട്ടം. ഇത്തരം ലോറികൾ അത്യാവശ്യ സർവീസിനു ആവശ്യം വന്നാൽ പ്രത്യേകം പെർമിറ്റെടുക്കുകയും വേണം. പിടിയിലായ 9 ടിപ്പറുകളും തമിഴ്നാട്ടിൽ മാത്രം സർവീസ് നടത്താൻ പെർമിറ്റുള്ളവയാണ്. ഇവ കലക്ടറേറ്റ് വളപ്പിലേക്ക് മാറ്റി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൽദോ വർഗീസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.എക്സ്.നിബി, പി.ജെ.അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഗതാഗത നിയമലംഘനത്തിന് മറ്റു വാഹനങ്ങളും കുടുങ്ങി. അപകടകരമായ വാഹനമോടിച്ച 5 ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തു. അമിത ഭാരം കയറ്റിയതിനു 12 വാഹനങ്ങൾ കുടുങ്ങി. സിഗ്നൽ അവഗണിക്കൽ, അനധികൃത പാർക്കിങ്, വേഗപ്പൂട്ട് അഴിച്ചു വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്കും നടപടിയെടുത്തു. പെർമിറ്റില്ലാതെ വാണിജ്യാവശ്യത്തിനു ഉപയോഗിച്ച 6 സ്വകാര്യ വാഹനങ്ങൾ പിടികൂടി.

രേഖകളില്ലാതെ വാഹനമോടിക്കൽ, ലൈസൻസില്ലാത്ത ഡ്രൈവിങ്, ഇൻഷുറൻസും നികുതിയും അടയ്ക്കാതെ വാഹനങ്ങൾ നിരത്തിലിറക്കൽ, സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ടാക്സി സർവീസ്, സൺ ഫിലിം നീക്കം ചെയ്യാതിരിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഗതാഗത പരിശോധന ശക്തമാക്കിയത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama