go

ഈജിപ്ഷ്യന്‍ സിനിമയുടെ വസന്തം കാണാം

 ഓട്ടിസം ബാധിച്ച 38 പേർ വരച്ച 64 ചിത്രങ്ങളുമായി ഫോർട്ട്കൊച്ചി ദ്രവീഡിയ ഗാലറിയിൽ ആരംഭിച്ച ‘ഔട്ട്സൈഡ് ആർട്ട്’ പ്രദർശനം അജയ് വടക്കത്ത് ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രദർശനം മാർച്ച് 3 വരെ തുടരും. ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരിയാണു ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഈ പരിശീലനം ലഭിച്ചില്ലെങ്കിലും ഓട്ടിസം ബാധിച്ചവർക്കും വരയ്ക്കാനാകുമെന്നതിന്റെ തെളിവുകൂടിയാണ് ഈ ചിത്രങ്ങൾ.

SHARE

കൊച്ചി ∙ 4 പതിറ്റാണ്ട് ഈജിപ്ഷ്യന്‍ സിനിമയുടെ കേന്ദ്രബിന്ദുവായിരുന്ന സോവാദ് ഹോസ്നിയുടെ ജീവിതമാണു ലെബനീസ് ആര്‍ട്ടിസ്റ്റായ റാണിയ സ്റ്റെഫാന്‍ കൊച്ചി ബിനാലെ വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ഒരുക്കിയ പ്രതിഷ്ഠാപനം. അതാകട്ടെ സോവാദ് ഹോസ്നി അഭിനയിച്ച സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി.

അഭിനയിച്ച കഥാപാത്രങ്ങളുടെ രംഗങ്ങള്‍ മുറിച്ചു മാറ്റി, അതു വീണ്ടും നടിയുടെ ജീവിതകഥയ്ക്കനുസരിച്ചു കോര്‍ത്തിണക്കിയിരിക്കുകയാണു റാണിയ. വിഡിയോ കസെറ്റുകളില്‍ നിന്നാണു രംഗങ്ങള്‍ കണ്ടെത്തിയത്. 60 കസെറ്റുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വേണ്ടി വന്നു. ഈജിപ്ഷ്യന്‍ സിനിമയുടെ വസന്തകാലമെന്നാണു സോവാദ് ഹോസ്നിയുടെ കാലഘട്ടത്തെ റാണിയ വിശേഷിപ്പിക്കുന്നത്. 1959 മുതല്‍ 91 വരെയുള്ള അവരുടെ ജീവിതവും കെട്ടുകഥകളുമെല്ലാം ബെയ്റൂട്ട് സ്വദേശിയായ റാണിയ വരച്ചു കാട്ടുന്നു.  2 ദശകം കൊണ്ടാണു സൃഷ്ടി പൂർത്തിയായത്. 

ബിനാലെയിൽ ഇന്ന് 

ഫോർട്ട് കൊച്ചി കബ്രാൾ യാർഡ് ആർട്ട് റൂമിൽ രാവിലെ 10 മുതൽ 5 വരെ കെ. രഘുനന്ദന്റെ ക്ലേ മോഡലിങ് ശിൽപശാല.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama