go

സ്ത്രീ യാത്രികൾ ജാഗ്രത പാലിക്കുക; ബസിൽ പഴ്സ് മോഷ്ടിക്കുന്ന എട്ടംഗ സ്ത്രീസംഘം കൊച്ചിയിൽ

Ernakulam News
SHARE

കൊച്ചി∙ബസുകളിൽ സ്ത്രീ യാത്രികർ ജാഗ്രതയോടെയിരിക്കണമെന്നു സിറ്റി പൊലീസ്. ബസുകളിൽ സഞ്ചരിച്ച് സ്ത്രീകളുടെ പഴ്സ് മോഷ്ടിക്കുന്ന, തമിഴ്നാട്ടുകാരായ ഇരുപതോളം സ്ത്രീകൾ കേരളത്തിലെത്തിയെന്നും  ഇതിൽ 8 പേർ കൊച്ചി നഗരത്തിലാണുള്ളതെന്നും പൊലീസ് മുന്നറിയിപ്പ്‌ നൽകി.  സ്വകാര്യ ബസിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനി പ്രിയ(20)യെ ഇന്നലെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണു സ്ത്രീമോഷ്ടാക്കളുടെ വരവ് സംബന്ധിച്ചു വിവരം ലഭിച്ചത്. 

ആലുവ – തേവര റൂട്ടിലെ സ്വകാര്യ ബസ്സിൽ പഴ്സ് നഷ്ട്ടപ്പെട്ടതായി 2 സ്ത്രീകൾ പരാതിപ്പെട്ടതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു പാലാരിവട്ടം പൊലീസിന്റെ സഹായത്തോടെ കലൂർ ബസ് സ്റ്റാൻഡിൽ നിന്നു പ്രിയയെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന സ്ത്രീ കടന്നുകളഞ്ഞു.  പ്രിയയുടെ ബാഗ് പരിശോധിച്ചപ്പോൾ ഒട്ടേറെ സ്ത്രീകളുടെ പഴ്സുകൾ കണ്ടെടുത്തു.  മോഷ്ടിച്ച മൊബൈൽ ഫോണുകൾ, പണം, രേഖകൾ എന്നിവയും കണ്ടെത്തി. നോർത്ത് ഇൻസ്‌പെക്ടർ റോജ്, എസ്ഐ  രാജൻബാബു എന്നിവരുടെ നേതൃത്വത്ത‌ിൽ പിടികൂടിയ പ്രതിയെ  കോടതി റിമാൻഡ് ചെയ്തു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama