go

ഭാര്യയുടെ മുന്നിൽ ഷോക്കേറ്റ് വീണയാൾ മരിച്ചു

Ernakulam News
സുനീഷ്
SHARE

പറവൂർ ∙ ഭാര്യ നോക്കിനിൽക്കെ ഷോക്കേറ്റ് ഇരുനില കെട്ടിടത്തിൽ നിന്നു വീണയാൾ മരിച്ചു. ചെറിയപല്ലംതുരുത്ത് പുതുമന പൊന്നൻചേരിൽ  പരേതനായ ബാലകൃഷ്ണന്റെ മകൻ സുനീഷ് (48) ആണു മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം. ബാങ്ക് ഓഫ് ഇന്ത്യയ്ക്കു സമീപത്തുള്ള ഇരുനില കെട്ടിടത്തിൽ സുനീഷ് വെഡിങ് കാർഡ് പ്രിന്റിങ് സ്ഥാപനം നടത്തുന്നുണ്ട്. തൊട്ടടുത്തു പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലറിന്റെ ബോർഡ് ഇന്നലെ രാവിലെ തൂങ്ങിക്കിടക്കുകയായിരുന്നു.

കെട്ടിടത്തിന്റെ മുകളിൽ നിന്നുകൊണ്ടു ഇരുമ്പ് ഫ്രെയിമുള്ള ബോർഡ് വലിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ സമീപത്തു കൂടി കടന്നുപോകുന്ന 11 കെവി ലൈനിൽ മുട്ടിയാണു ഷോക്കേറ്റത്.  തെറിച്ചു വീഴുമ്പോൾ വൈദ്യുതി കമ്പിയിൽ തട്ടിയോ എന്നും സംശയമുണ്ട്. പറവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആസ്റ്റർ മെഡ്സിറ്റിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സ്റ്റേജ് പ്രോഗ്രാമുകളിലെ ഗായകൻ കൂടിയായിരുന്നു സുനീഷ്. സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു 12.30നു തോന്ന്യകാവ് ശ്മശാനത്തിൽ. അമ്മ: സതി. ഭാര്യ: സ്വപ്ന. മകൾ: ആഷിൻ കൃഷ്ണ, മീനാക്ഷി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama