go

ഏലൂരിന്റെ ‘ഗോളടി യന്ത്രം’ ബെംഗളൂരുവിനു സ്വന്തം

Ernakulam News
സൈറസ് അഭിലാഷ്
SHARE

കളമശേരി ∙ ഏലൂരിലെ എഫ്എഫ് (ഫ്യൂച്ചർ ഫുട്ബോൾ) അക്കാദമയിലെ സൈറസ് അഭിലാഷ് (11) ഇന്ത്യയിലെ ഏറ്റവും വലിയ പ്രഫഷനൽ ക്ലബ്ബായ ബെംഗളൂരു എഫ്സിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 18 വയസ്സു വരെ സൈറസിന്റെ പരിശീലനം ബെംഗളൂരു എഫ്സി നൽകും. ഭക്ഷണം, താമസം, പഠനം മുതലായവ സൗജന്യമായി നൽകും. 17 മുതലാണു പരിശീലനം. ഫാക്ടിന്റെ മുൻ ഗോൾകീപ്പറും എഫ്സി കൊച്ചിന്റെ മുൻ ഗോൾകീപ്പറുമായ കെ.ടി. അഭിലാഷിന്റെ മകനാണു സൈറസ്. 5 കൊല്ലം ഫാക്ട് ടീമിന്റെ വല കാത്തു. എഫ്എഫ് അക്കാദമിയുടെ ഗോളടി യന്ത്രമെന്നു പേരു നേടി. കഴിഞ്ഞ വർഷം നടന്ന ബേബി ലീഗിൽ 28 ഗോളുകളാണ് അക്കാദമിക്കുവേണ്ടി സൈറസ് നേടിയത്.

ഒട്ടേറെ ടൂർണമെന്റുകളിൽ ഏറ്റവും നല്ല കളിക്കാരനുള്ള പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഹാട്രിക്കുകളുടെ എണ്ണത്തിലും പിന്നിലല്ല. മലപ്പുറത്തു നടന്ന 2 റൗണ്ട് ട്രയൽസിൽ നിന്നാണു സൈറസിനെ തിരഞ്ഞെടുത്തത്. ഫൈനൽ റൗണ്ട് ബെല്ലാരിയിൽ റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമിയുടെ സ്റ്റേഡിയത്തിലായിരുന്നു.    വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 150 കളിക്കാരിൽ നിന്നാണ് സൈറസിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 3 വർഷമായി എഫ്എഫ് അക്കാദമിയിലാണു പരിശീലനം.  പന്തടക്കത്തിലും ഡ്രിബ്ലിങ്ങിലും ഗോൾ അടിക്കുന്നതിലും അസൂയപ്പെടുത്തുന്ന പ്രകടനമാണു സൈറസിന്റേത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama