go

വല്ലാത്ത കഷ്ടം, നാണക്കേട്

Ernakulam News
SHARE

കാക്കനാട് ∙ റേഷൻ കാർഡിന്റെ മുൻഗണനാ പട്ടികയിൽ കടന്നു കൂടിയ ഉയർന്ന വരുമാനക്കാരായ 1,577 കുടുംബങ്ങളെ സപ്ലൈ വകുപ്പ് അന്വേഷണ സംഘം ജില്ലയിൽ കണ്ടെത്തി.  താഴേത്തട്ടിലുള്ളവരുടെ റേഷൻ ആനുകൂല്യ‌ം കവർന്നെടുത്തതിലൂടെ ഇവർ ഇതുവരെ കൈപ്പറ്റിയ റേഷൻ സാമഗ്രികളുടെ വില തിരിച്ചു പിടിക്കും. ഇവരുടെ കാർഡുകൾ എപിഎൽ വിഭാഗത്തിലേക്കു മാറ്റി. സപ്ലൈ വകുപ്പിന്റെ ഒട്ടേറെ സ്ക്വാഡുകൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾ തോറും നടത്തിയ റേഷൻ കാർഡ് പരിശോധനയിലാണ് ഇത്രയും പേർ അർഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റുന്നതായി കണ്ടെത്തിയത്.  ഏറ്റവും ദരിദ്രവിഭാഗക്കാരായ അന്ത്യോദയ–അന്നയോജന കാർഡുകൾ തരപ്പെടുത്തി ആനുകൂല്യം വാങ്ങിയിരുന്ന 312 കുടുംബങ്ങളെയും അന്വേഷണത്തിൽ കണ്ടെത്തി. 

വലിയ വീടും‌, കാർ  അടക്കമുള്ള വാഹനങ്ങളും സ്വന്തമായുള്ളവരാണ് ദരിദ്ര വിഭാഗത്തിനുള്ള റേഷൻ കാർഡ് കൈവശം വച്ച് ആനുകൂല്യം കൈപ്പറ്റുന്നത്. ആലുവ മേഖലയിലാണ് ഏറ്റവും കൂടുതൽ അനർഹർ ബിപിഎൽ കാർഡ് ഉപയോഗിച്ചിരുന്നത്. ഈ മേഖലയിൽ മാത്രം ഉയർന്ന വരുമാനക്കാരായ 338 കുടുംബങ്ങളിൽ ബിപിഎൽ റേഷൻ കാർഡ് കണ്ടെത്തി. പരിശോധന തുടരാൻ പ്രത്യേക സ്ക്വാ‍ഡ് രൂപീകരിച്ചു.അനർഹർ കാർഡുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കടുത്ത നടപടി കൈക്കൊള്ളാനാണ് തീരുമാനം. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama