go

നാട്ടുകാരുടെ ഉറക്കംകെടുത്തി തെരുവുനായ്ക്കൾ

Ernakulam News
SHARE

കൈതാരം ∙ നാട്ടുകാരുടെയും വീട്ടുകാരുടെയും ഉറക്കംകെടുത്തി തെരുവുനായ്ക്കളുടെ വിളയാട്ടം. കഴിഞ്ഞ ഒരാഴ്ചയായി മഹിളപ്പടി, കോതകുളം പ്രദേശത്തു ചെരിപ്പുകളും വാഹനങ്ങളുടെ സീറ്റുകളും തെരുവുനായ്ക്കൾ കടിച്ചു കീറുന്നതു പതിവായി. മഴ പെയ്താൽ പ്രദേശത്തെ വീടുകളുടെ വരാന്തകളിലാണ് തെരുവുനായ്ക്കൾ. ഇതുമൂലം വരാന്തകളിൽ അസഹ്യമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്. രാത്രി വീടുകളുടെ മുന്നിൽ തെരുവുനായ്ക്കൾ കടിപിടി കൂടുന്നതും വീട്ടുകാരെ ഭയപ്പെടുത്തുന്നു. തെരുവു നായ്ക്കളുടെ ശല്യംമൂലം സ്ത്രീകൾക്കും കുട്ടികൾക്കും ഒറ്റയ്ക്കു പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. പ്രഭാത സവാരിക്ക് ഇറങ്ങുന്നവരും സ്കൂളുകളിലേക്കു കാൽനടയായി പോകുന്ന കുട്ടികളും ഭീതിയിലാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ കോട്ടുവള്ളി പഞ്ചായത്തിലെ ഒട്ടേറെ വളർത്തു മൃഗങ്ങളെയും കോഴികളെയും തെരുവുനായ്ക്കൾ കടിച്ചു കൊന്നു. ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

ചേന്ദമംഗലത്ത്  3 പേർക്ക് കടിയേറ്റു

ചേന്ദമംഗലം ∙ പ്രദേശത്തു മൂന്നു പേരെ തെരുവുനായ ആക്രമിച്ചു. ഇന്നലെ വൈകിട്ടു നാലോടെയാണു സംഭവം. സലാഹുദീൻ, ജയ, സലി എന്നിവർക്കാണു കടിയേറ്റത്. ഗവ.എൽപി സ്കൂളിൽ നിന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയപ്പോഴാണു ജയയുടെ മേൽ നായ ചാടിവീണത്. ഭരണിമുക്കിലെ കടയുടെ സമീപത്താണു സലാഹുദീനെ കടിച്ചത്. ഇരുവർക്കും കാലിനാണു കടിയേറ്റത്. തുടർന്നു തൂയിത്തറ ഭാഗത്തേക്ക് ഓടിയ നായ സലിയെ കടിച്ചു. നാട്ടുകാർ ചേർന്നു നായയെ തല്ലിക്കൊന്നു. കടിയേറ്റവരെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama