go

ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: സ്ത്രീ അറസ്റ്റിൽ

Ernakulam News
ആശ .
SHARE

കൊച്ചി∙ ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയെന്ന പരാതിയിൽ സ്ത്രീ  അറസ്റ്റിൽ. ചേർത്തല കളത്തിൽ വീട്ടിൽ ആശ അനിൽകുമാറാണ്(47) പിടിയിലായത്. അഡ്വക്കേറ്റ് ക്ലാർക്ക് ആണെന്നു പരിചയപ്പെടുത്തിയാണ് ഇവർ തട്ടിപ്പിനു ശ്രമിച്ചത്. എന്നാൽ ജില്ലാ കോടതിയിലെ ചില വക്കീലൻമാർക്കായി കേസുകൾ പിടിച്ചു കൊടുക്കുക മാത്രമാണ് ഇവർ ചെയ്യുന്നതെന്നു പൊലീസ് പറയുന്നു. ഹൈക്കോടതിയിൽനിന്നു ലഭിച്ച പരാതിയെത്തുടർന്നാണു സെൻട്രൽ പൊലീസ് അന്വേഷണം തുടങ്ങിയത്. തുടർന്ന് ഉദ്യോഗാർഥി എന്ന വ്യാജേന പൊലീസുകാർ തന്നെ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടു വിളിച്ചുവരുത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama