go

മാമല–ചിത്രപ്പുഴ ബണ്ട് റോഡ് ചിത്രത്തിലേ ഇല്ല

Ernakulam News
കരിങ്ങാച്ചിറ ജംക്‌ഷനിലെ ഗതാഗതക്കുരുക്ക്. ബണ്ട് റോഡ് നിർമാണം പൂർത്തിയായാൽ കരിങ്ങാച്ചിറ മുതൽ തിരുവാങ്കുളം വരെയുള്ള റോഡിലെ ഗതാഗതക്കുരുക്ക് പകുതിയായി കുറയും.
SHARE

തിരുവാങ്കുളം∙ ചിത്രപ്പുഴയിൽ തുടങ്ങി മാമലയിൽ അവസാനിക്കുന്ന നിർദിഷ്ട ബണ്ട് റോഡിന്റെ നിർമാണം വൈകുന്നതിൽ ആശങ്ക. ഭൂ ഉടമകൾ സൗജന്യമായി സ്ഥലം വിട്ടു നൽകിയിട്ടും പദ്ധതിക്കായി 75 കോടി വകയിരുത്തിയിട്ടും നിർമാണം  അനന്തമായി നീളുകയാണ്.  സൗജന്യമായി വിട്ടു നൽകിയ ഭൂമി റവന്യൂ പുറമ്പോക്ക് ആക്കി മാറ്റുന്നതിനുള്ള നടപടികൾ ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. ഇനിയും ഒട്ടേറെ ആളുകളുടെ ഭൂമി വിട്ടു കിട്ടാനുണ്ട്. റോഡ് നിർമാണത്തിനു തൃപ്പൂണിത്തുറ നഗരസഭയുടെ ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപണമുണ്ട്. ആയിരങ്ങൾ പങ്കെടുത്ത മനുഷ്യച്ചങ്ങലയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ  പ്രതിഷേധങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. റോഡ് നിർമാണത്തിനായി ഉടമസ്ഥവകാശം നിലനിർത്തി ഭൂമി നൽകുവാൻ ഓയിൽ കമ്പനി തയാറാണ്. ഉടമകൾ ഭൂമി പൂർണമായി വിട്ടു നൽകിയാൽ മാത്രമേ, പദ്ധതിയുമായി മുന്നോട്ടു പോകാനാകൂയെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.

ഗതാഗതക്കുരുക്കു ശക്തം

മഴ ശക്തമായതോടെ തിരുവാങ്കുളം, കരിങ്ങാച്ചിറ, ഇരുമ്പനം റോഡുകളിലെ ഗതാഗതക്കുരുക്ക് ഇരട്ടിയായി. രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട നിരയാണ്. ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ ബണ്ട് റോഡിന്റെ നിർമാണം വേഗത്തിലാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.  ചിത്രപ്പുഴ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു സമീപത്തു നിന്നാരംഭിച്ചു ചിത്രാഞ്ജലി ജംക്‌ഷനു സമീപം ഭവൻസിനു പിൻവശത്തുകൂടി മാമല പാലത്തിനു സമീപം എത്തി നിൽക്കുന്നതാണു നിർദിഷ്ട മാമല– ചിത്രപ്പുഴ ബണ്ട് റോഡ്.

സ്ഥലം നൽകി 42 കുടുംബം

42 കുടുംബങ്ങളാണു റോഡിനു സൗജന്യമായി സ്ഥലം നൽകിയത്. ബണ്ട് റോഡിന്റെ നിർമാണം മനപ്പൂർവം വൈകിപ്പിക്കുന്നുവെന്നാണു സ്ഥലം വിട്ടു നൽകിയവർ ആരോപിക്കുന്നത്. 2012ലാണ് ഇൗ റോഡ് നിർമിക്കുമെന്ന പ്രഖ്യാപനം വന്നത്.  7 വർഷത്തിനിപ്പുറവും റോഡിന്റെ കാര്യത്തിൽ യാതൊരു തീരുമാനവും ആയിട്ടില്ല.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama