go

തിരയെടുത്ത ചെറായി തീരം

Ernakulam News
ചെറായി ബീച്ച് കടൽ കയറിയ നിലയിൽ
SHARE

ചെറായി∙ മഴക്കാലത്തും സന്ദർശകർക്കു കുറവില്ലാത്ത  ചെറായി  ബീച്ചിൽ കടൽക്ഷോഭവേളയിൽ തീരം നഷ്ടമാവുന്നത് ഒഴിവാക്കാനുള്ള നടപടി വൈകുന്നു. മഴയും തിരയിളക്കവും  ശക്തമല്ലാതിരുന്നിട്ടു പോലും ഇവിടത്തെ  മണൽതീരം  പൂർണമായി  ഒലിച്ചു പോയി. കടലിലിറങ്ങരുതെന്ന മുന്നറിയിപ്പുമായി ബീച്ച് ഗാർഡുകൾ തീരത്തു ചുവപ്പുകൊടി നാട്ടിയിട്ടുണ്ട്. ബീച്ചിന്റെ അവസ്ഥ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കം  ബീച്ചിലെത്തുന്ന  സന്ദർശകരെ നിരാശപ്പെടുത്തുന്നതിനു പുറമേ, തീരത്തെ അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. കടൽ  പ്രക്ഷുബ്ധമാകുന്ന   കാലവർഷക്കാലത്തു തീരം കടലെടുക്കുന്നതു  പുതിയ കാര്യമല്ലെങ്കിലും സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര ബീച്ചെന്ന  നിലയിൽ  ചെറായിയിൽ  ഇതു കഴിയുന്നത്ര ഒഴിവാക്കാനുള്ള നടപടികൾ ആവശ്യമാണെന്നാണു ചൂണ്ടിക്കാണിക്കുന്നത്.

വർഷങ്ങൾക്കു  മുൻപ്  കടൽക്ഷോഭം രൂക്ഷമായതിനെത്തെുടർന്നു തീരത്തെ നടപ്പാത തകർച്ചയുടെ വക്കിലെത്തിയിരുന്നു. ഇക്കുറിയും കാര്യങ്ങൾ  ഏറെ വ്യത്യസ്തമല്ല. സന്ദർശകർ  കടലിലിറങ്ങിയിരുന്ന സ്ഥലത്ത്  ഇപ്പോൾ കൂറ്റൻ കരിങ്കല്ലുകളാണ് ഉയർന്നു നിൽക്കുന്നത്.  അതിനപ്പുറമുള്ള  മണൽതിട്ടയിലേക്കു കടക്കാൻ ശ്രമിക്കുന്നത് അപകടകരമാണു താനും. ഇക്കാര്യമറിയാതെ  എത്തുന്ന വിദേശികളും ഉത്തരന്ത്യേൻ സഞ്ചാരികളും  മറ്റും പെട്ടെന്നു  മടങ്ങുകയാണ്.  

കര കടലെടുത്തു  പോകുന്നതു തടയാൻ  ബീച്ചിൽ ഒന്നിലേറെ പുലിമുട്ടുകൾ സ്ഥാപിക്കണമന്നെ  ആവശ്യത്തിനു  വർഷങ്ങളുടെ പഴക്കമുണ്ട്. കരിങ്കല്ലുപയോഗിച്ചു കടലിലേക്കു ചിറ പോലെ  സ്ഥാപിക്കുന്ന പുലിമുട്ടുകൾ തിരകളെ കീറിമുറിച്ച്, തീരത്തത്തെും മുൻപുതന്നെ അവയുടെ ശക്തി കുറയ്ക്കും. പുതിയ തീരം രൂപപ്പെടുന്നതിനും അതു സഹായകമാവും. എന്നാൽ ചെറായിയിൽ ഇത്തരം പുലിമുട്ടുകൾ നിർമിക്കാൻ  ജനപ്രതിനിധികളും  അധികൃതരും താൽപര്യമെടുക്കാത്ത  സ്ഥിതിയാണ്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama