go

പ്രളയ ദുരിതാശ്വാസം: ബിനാലെ ഫൗണ്ടേഷൻ 3 കോടി രൂപ മുഖ്യമന്ത്രിക്കു കൈമാറി

Ernakulam News
പ്രളയദുരിതാശ്വാസത്തിനായി കലാസൃഷ്ടികളുടെ ലേലത്തിലൂടെ സമാഹരിച്ച 3 കോടി രൂപ കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറുന്നു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബിനാലെ ഫൗണ്ടേഷൻ സെക്രട്ടറി വി. സുനിൽ, ട്രസ്റ്റി ബോണി തോമസ് എന്നിവർ സമീപം.
SHARE

കൊച്ചി ∙ പ്രളയദുരിതാശ്വാസത്തിനായി കലാസൃഷ്ടികളുടെ ലേലത്തിലൂടെ കൊച്ചി ബിനാലെ ഫൗണ്ടേഷൻ സമാഹരിച്ച 3 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി വി.സുനിൽ, ട്രസ്റ്റി ബോണി തോമസ് എന്നിവർ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണു തുക കൈമാറിയത്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണു തുക നൽകിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള 40ൽപരം കലാകാരന്മാർ തങ്ങളുടെ സൃഷ്ടികൾ ലേലത്തിനായി ബിനാലെ ഫൗണ്ടേഷനു കൈമാറിയിരുന്നു. ‘ആർട്ട് റൈസസ് ഫോർ കേരള’ എന്നു പേരിട്ട ഈ ലേലം മുംബൈയിലെ പ്രമുഖ ലേലസ്ഥാപനമായ സാഫ്രൺ ആർട്ടുമായി സഹകരിച്ചാണു നടത്തിയത്. കലാകാരന്മാരുടെ  സാമൂഹിക പ്രതിബദ്ധതയുടെ ഉയർന്ന ദൃഷ്ടാന്തമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കേരള പുനർനിർമാണ ദൗത്യത്തിന് എല്ലാ കലാ-സാംസ്കാരിക  പ്രവർത്തകരുടെയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama