go

മന്ത്രി സദാനന്ദ ഗൗഡയ്ക്കെതിരെ വീണ്ടും രാജു നാരായണ സ്വാമി

Ernakulam News
ഡി.വി. സദാനന്ദ ഗൗഡ, രാജു നാരായണ സ്വാമി
SHARE

കൊച്ചി∙ കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാജു നാരായണ സ്വാമി വീണ്ടും. നാളികേര വികസന ബോർഡ് ചെയർമാനായിരിക്കെ ക്രമക്കേടു നടത്തിയതിനാണു സ്വാമിയെ മാറ്റിയതെന്ന കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ പ്രസ്താവനയോടു പ്രതികരിക്കാനാണ് അദ്ദേഹം വഴിയോരത്തു മാധ്യമപ്രവർത്തകരെ കണ്ടത് ചെയർമാൻ സ്ഥാനത്തു നിന്നു പുറത്താക്കും മുൻപ് അന്വേഷണ റിപ്പോർട്ടുകളൊന്നും തനിക്കെതിരെ ഇല്ലെന്നും പ്രതികാര നടപടിയാണു നടക്കുന്നതെന്നും സ്വാമി പറ‍ഞ്ഞു. അഴിമതിക്കു കൂട്ടുനിൽക്കാത്തതിന്റെ പേരിൽ തന്നെ പുറത്താക്കുകയും അതിനുശേഷം തന്റെ കാലത്ത് അഴിമതി നടന്നെന്നു പറയുകയും ചെയ്യുകയാണ്.

മുൻ ചെയർമാൻമാരുടെ കാലത്തു നടന്ന ക്രമക്കേടുകൾ പുറത്തുകൊണ്ടുവരിക മാത്രമാണ് താൻ ചെയ്തത്.കർണാടകയിലെ മണ്ഡ്യയിലെ ഫാമിൽനിന്ന് 370 തേക്കു തടികൾ മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് ഫാം മാനേജർ ചിന്നരാജിനെ പുറത്താക്കിയിരുന്നു. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഇടപെട്ടു തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതെ തുടർന്നു തന്നെ പുറത്താക്കുകയും ചിന്നരാജിനു മുഴുവൻ ശമ്പളവും അനുവദിച്ചു ത്രിപുരയിലെ ഫാമിൽ നിയമിക്കുകയും ചെയ്തു.പട്ടിക വിഭാഗക്കാർക്കുള്ള ഫണ്ട് അർഹരായ കർഷകർക്കു നൽകാതെ ട്രാക്ടറും ട്രെയിലറും വാങ്ങിയെന്നു കള്ള വൗച്ചറുണ്ടാക്കി ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സ്വന്തമാക്കിയതാണ് ബെംഗളൂരു ഓഫിസിൽ നടന്ന അഴിമതി.

ഇതിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹേമചന്ദ്ര, സിമി തോമസ് എന്നിവരുടെ പേരിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഇതിലും കുറ്റാരോപിതരായവരെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് സദാനന്ദ ഗൗഡ കത്തു നൽകി. ഇതു കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നു നീതി പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ, നിയമ സംവിധാനത്തിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama