go

പാഴ്‍വസ്തു പെറുക്കുന്നവരെ അവഗണിക്കരുതെന്ന താക്കീതുമായി വേറിട്ട സമരം

Ernakulam News
നിരത്തുമ്പോളറിയണം പെറുക്കുന്നവരുടെ വില: പാഴ്വസ്തുക്കൾക്കു ജിഎസ്‍ടി ഒഴിവാക്കണമെന്ന ആവശ്യവുമായി കേരള സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടത്തിയ ജിഎസ്ടി ഓഫിസ് മാർച്ച് പൊലീസ് തടഞ്ഞപ്പോൾ ആക്രിസാധനങ്ങൾ റോഡിൽ വിതറി പ്രതിഷേധം. ചിത്രം:മനോരമ
SHARE

തിരുവനന്തപുരം∙ പാഴ്‍വസ്തു ശേഖരണവും സംഭരണവും സംസ്കരണവും നടത്തുന്നവർ ‘പുണ്യപ്രവൃത്തി ചെയ്യുന്ന ഞങ്ങളെ ആക്രിയെന്നു വിളിക്കല്ലേ’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നടത്തിയ പണിമുടക്കു സമരം തലസ്ഥാന നഗരത്തിനു വേറിട്ട കാഴ്ചയായി. 48 മണിക്കൂർ സൂചനാ പണിമുടക്കിന്റെ ഭാഗമായി ധർണയും സെക്രട്ടേറിയറ്റിനു മുന്നിൽ കുത്തിയിരിപ്പും പാഴ്‍വസ്തുക്കളും പണിയായുധങ്ങളും റോഡിൽ നിരത്തിയുമായിരുന്നു വേറിട്ട പ്രതിഷേധം. കേരള സ്‌ക്രാപ് മർച്ചന്റ്‌സ് അസോസിയേഷന്റെ(കെഎസ്എംഎ) നേതൃത്വത്തിലുള്ള സമരത്തിൽ ആയിരങ്ങളാണ് അണിനിരന്നത്.

പാഴ്‍വസ്തുക്കളെ പൂർണമായും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുക, സ്‌ക്രാപ് മേഖലയെ സർക്കാർ വേസ്റ്റ് മാനേജ്‌മെന്റ് ആയി പ്രഖ്യാപിക്കുക, തൊഴിലാളികൾക്ക് ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങൾ സംഘടന ഉന്നയിച്ചു. മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തുടർന്നു വാഹനങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളും ഒടിഞ്ഞ കസേരകളും മറ്റു പാഴ്‍വസ്തുക്കളും നിറച്ചു പ്രസ് ക്ലബിന് സമീപത്തെ ജിഎസ്ടി ഓഫിസിലേക്കു പ്രകടനമായി എത്തി. ബാരിക്കേഡ് ഉപയോഗിച്ചു പൊലീസ് തടഞ്ഞപ്പോൾ അതെല്ലാം റോഡിൽ നിരത്തിയിട്ടു പ്രതിഷേധിച്ചു. പാഴ്‌വസ്തുക്കൾക്ക് ഏർപ്പെടുത്തിയ 18% ചരക്ക്, സേവന നികുതി പിൻവലിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഫൈസൽ കന്നാംപറമ്പിൽ ആവശ്യപ്പെട്ടു. മാലിന്യം പെറുക്കുന്ന തൊഴിലാളികൾക്കു ന്യായമായ വേതനമില്ല. അതിനാൽ അവർ ഈ തൊഴിലിൽ നിന്നു പിൻവാങ്ങുകയാണെന്നും ഫൈസൽ പറഞ്ഞു. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama