go

രാത്രി ബൈക്ക് ഇടിച്ചു തെറിച്ചുവീണ വഴിയാത്രികൻ രക്തം വാർന്നു മരിച്ചു

Ernakulam News
പി.എ.അലി
SHARE

പെരുമ്പാവൂർ ∙ ബൈക്ക് ഇടിച്ചു കുറ്റിക്കാട്ടിലേക്കു തെറിച്ചു വീണ വഴിയാത്രികൻ രക്തം വാർന്നു മരിച്ചു. വെങ്ങോല പോഞ്ഞാശേരി പുതുവാണ്ടയ്ക്കൽ പി.എ. അലി(46) ആണ് മരിച്ചത്. എഎം റോഡിൽ പോഞ്ഞാശേരിയിൽ ബുധൻ രാത്രി എട്ടിനാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. തെറിച്ചു വീണതു കുറ്റിക്കാട്ടിൽ ആയിരുന്നതിനാൽ അപകട സമയത്ത് അലിയെ ആരും കണ്ടിരുന്നില്ല. ബൈക്ക് യാത്രികരാകട്ടെ അപകടവിവരം  ആരെയും അറിയിച്ചതുമില്ല. അലിയെ ബൈക്ക് ഇടിച്ചതായി തങ്ങൾക്ക് അറിയില്ല എന്നാണ് ഇവർ പറയുന്നത്.

അപകടശേഷം നിർത്താതെ പോയ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രികരായ 2 പേർക്കു പരുക്കേറ്റു. ഇവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ മൊഴിയെടുത്തിട്ടില്ലെന്നു പൊലീസ് അറിയിച്ചു. അപകട സ്ഥലത്തിനു സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ് അലിയെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നു വ്യക്തമായത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ അലി ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. ഭാര്യ: ലൈല. മകൻ: അജ്മൽ.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama