go

അപകടങ്ങൾ വിട്ടൊഴിയാതെ കരുമാലൂരിലെ കൊടുംവളവ്

Ernakulam News
ഏത്തക്കായ കയറ്റിവന്ന ലോറി കരുമാലൂർ പഞ്ചായത്തിനു മുന്നിലെ താഴ്ചയിലേക്കു മറിഞ്ഞു കിടക്കുന്നു. കായ കുലകൾ സമീപം നിർത്തിയിട്ടിരിക്കുന്ന പിക്കപ്പ് വാനിലേക്കു മാറ്റുന്നതും കാണാം
SHARE

കരുമാലൂർ ∙ ഏത്തക്കായ കയറ്റി വന്ന ലോറി താഴ്ചയിലേക്കു മറിഞ്ഞ് അപകടം. ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ആലുവ–പറവൂർ പ്രധാനപാതയിൽ കരുമാലൂർ പഞ്ചായത്തിനു മുന്നിലെ കൊടും വളവിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. ഏത്തക്കായയുമായി വന്ന ലോറി പഞ്ചായത്തിനു മുന്നിലെ 15 അടി താഴ്ചയുള്ള ഭാഗത്തേക്കു നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.വയനാട്ടിൽ നിന്ന് ആലുവ മാർക്കറ്റിലേക്കു വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നു പൊലീസ് പറഞ്ഞു. ‌സംഭവത്തെ തുടർന്നു പഞ്ചായത്തിനു മുന്നിലെ കാനയും മതിലും തകർന്നു. മണിക്കൂറോളം പ്രധാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ലോറിയിലുണ്ടായിരുന്ന ഏത്തക്കായ പിക്കപ് വാൻ ഉപയോഗിച്ചു രാവിലെ ആലുവ മാർക്കറ്റിലേക്കു മാറ്റി. അപകടത്തിൽ പരുക്കേറ്റ ഡ്രൈവറെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെണിയൊരുക്കി വളവുകൾ

∙ കരുമാലൂർ പഞ്ചായത്തിനു മുന്നിലെ കൊടുംവളവുകളിൽ അപകടങ്ങൾ പതിവായി. ഇരുവശവും കൊടുംവളവുകളും കയറ്റവും നടുക്കു പാലവും വരുന്ന റോഡിന്റെ അശാസ്ത്രീയ നിർമിതിയാണ് അപകടങ്ങൾക്കു കാരണമെന്നാണു വിലയിരുത്തൽ. വളവിന്റെ ഒരുവശം സംരക്ഷണഭിത്തിയില്ലാത്ത കൊടും താഴ്ചയാണ്. അതിനാൽ നിയന്ത്രണം വിട്ടു മറിയുന്ന വാഹനങ്ങൾ താഴ്ചയ്ക്കപ്പുറമുള്ള വീടുകളിലേക്കു ഇടിച്ചു കയറുന്നതു സ്ഥിരം സംഭവമാണ്. ഒരു വർഷം മുൻപ് ഇന്ധനവുമായി പോയ ടാങ്കർ ദിശതെറ്റി മറിഞ്ഞതും ഇവിടെയാണ്.

സുരക്ഷാ സംവിധാനമില്ല, മുന്നറിയിപ്പും

അപകട വളവുകളിൽ സുരക്ഷ സംവിധാനമോ മുന്നറിയിപ്പു ബോർഡുകളോ ഒന്നും തന്നെയില്ല. നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം പൊതുമരാമത്തു വകുപ്പ് പാലത്തിന്റെ ഇരുവശവും സ്ഥാപിച്ചിട്ടുള്ള സോളർ സിഗ്നൽ ലൈറ്റുകൾ മിഴിയടച്ചിട്ടു വർഷങ്ങളായി. രണ്ടു ദേശീയപാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന്റെ ഈ അപാകത പരിഹരിക്കണമെന്നുള്ളതു നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama