go

2 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

Ernakulam News
ഇസാബ് അലി
SHARE

പെരുമ്പാവൂർ ∙ 2 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി ഇസാബ് അലി(30)യെ എക്സൈസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ, മലമുറി ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തി വരികയായിരുന്നു ഇയാൾ. പെരുമ്പാവൂരിൽ കഞ്ചാവെത്തിക്കുന്നതിലെ മുഖ്യ കണ്ണിയാണിയാളെന്നു എക്സൈസ് അറിയിച്ചു. പുല്ലുവഴി നങ്ങേലിപ്പടിയിൽ ഇയാൾ വിൽപനക്കായി എത്തുമെന്നറിഞ്ഞ് നിഴൽ സംഘം പിടികൂടുകയായിരുന്നു. 

മാസങ്ങളായി ഇയാൾ വിൽപന നടത്തുന്നുണ്ടെങ്കിലും പിടികൂടുന്നത് ആദ്യമാണ്. ഒഡിഷയിൽ നിന്ന് ട്രെയിനിൽ തൃശൂരിലെത്തിക്കുകയും അവിടെ നിന്നു നേരിട്ടെത്തി വിൽപന നടത്തുകയുമാണ് രീതി. ബാഗിൽ രഹസ്യ അറയുണ്ടാക്കിയാണ് കഞ്ചാവ് കടത്തിയിരുന്നത്. സർക്കിൾ ഇൻസ്പെക്ടർ സി.കെ.സജികുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ ടി.ഡി.ജോസ്, സിവിൽ എക്സൈസ് ഓഫിസർ കെ.ജി.ഷിജീവ്, ഷാഡോ ടീം അംഗങ്ങളായ സുമേഷ്കുമാർ, എ.എം.കൃഷ്ണകുമാർ, എം.എം.നന്ദു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama