go

വീട്ടമ്മ കൊല്ലപ്പെട്ടു; ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

Ernakulam News
കൊല്ലപ്പെട്ട മനോരമ, പ്രതി സാഗരൻ.
SHARE

പള്ളുരുത്തി∙ ഭാര്യയെ കഴുത്തിൽ വയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. പള്ളുരുത്തി എച്ച്എംസി റോഡിൽ വട്ടക്കാട്ട് സാഗരൻ(65)ആണ് ഭാര്യ മനോരമയെ (58) കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. മനോരമയുടെ മൃതദേഹം വീടിന്റെ അടുക്കള ഭാഗത്തു കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. താനുമായുള്ള ബഹളത്തിനിടെ കാലുതെറ്റി തറയിൽ തലയടിച്ചു വീണ ഭാര്യയെ വൈദ്യുതി വയർ ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മരിച്ചുവെന്ന് ഉറപ്പു വരുത്തിയ ശേഷം പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. സാഗരൻ നിത്യവും ഭാര്യയുമായി കലഹമുണ്ടാക്കുമായിരുന്നു എന്ന് പരിസരവാസികൾ പറഞ്ഞു. പതിവായതിനാൽ സമീപവാസികൾ ഇതു കാര്യമാക്കാറില്ല. 2 വർഷം മുൻപ് സാഗരന്റെ മകൾ ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇയാൾ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പള്ളുരുത്തി സിഐ ജോയ് മാത്യു പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama