go

വെള്ളമിറങ്ങി; മൂവാറ്റുപുഴയിൽ ശുചീകരണത്തിനു തുടക്കം

ernakulam news
മൂവാറ്റുപുഴയാറിൽ ജലനിരപ്പ് താഴ്ന്നപ്പോൾ. ചെളിയുടെ അളവും വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്
SHARE

മൂവാറ്റുപുഴ∙ മേഖലയിലെ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ, ദുരന്തബാധിത പ്രദേശങ്ങളായ വയനാട്ടിലേക്കും മലപ്പുറത്തേക്കും അവശ്യസാധനസാഗ്രികളുമായി മൂവാറ്റുപുഴയിൽ നിന്നു വിവിധ സംഘങ്ങൾ പുറപ്പെട്ടു. വെള്ളക്കെട്ടിലായിരുന്ന പെരുമറ്റം, മാറാടി, മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ അവശ്യവസ്തുക്കളുടെ ലോഡ് കണക്കിനു സാധനങ്ങളുമായാണ് ഇവർ പുറപ്പെട്ടത്. പെരുന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലും സഹായം എത്തിക്കുന്നുണ്ട്.

നിലവിൽ മൂവാറ്റുപുഴ താലൂക്കിൽ 4 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ഇതിൽ മൂന്നെണ്ണം പിറവത്തും ഒരെണ്ണം മൂവാറ്റുപുഴയിലുമാണ്. 4 ക്യാംപുകളിലായി 88 കുടുംബങ്ങളാണുള്ളത്. ഇവരെല്ലാം മഴ പെയ്തൊഴിഞ്ഞാൽ വീടുകളിലേക്കു മടങ്ങും. വെളളമിറങ്ങിയതോടെ നഗരസഭയുടെ നേതൃത്വത്തിൽ നഗരശുചീകരണം ആരംഭിച്ചു. മൂവാറ്റുപുഴ നഗരത്തിലെ ശുചീകരണ പ്രവർത്തനം നഗരസഭയുടെ നേതൃത്വത്തിലാണ്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama