go

നീറിക്കോട്ടുകാർ നിറസ്നേഹവുമായി വയനാട്ടിലേക്ക്

ernakulam news
നീറിക്കോടു നിന്നു പുറപ്പെട്ട ദുരിതാശ്വാസ വാഹനം.
SHARE

കൊച്ചി∙ ജലം കൊണ്ടു മുറിവേറ്റവരാണ് ആലങ്ങാട് നീറിക്കോട്ടുകാർ. കഴിഞ്ഞ മഹാപ്രളയം തകർത്തത് ഇവരിൽ പലരുടെയും ജീവിതമാണ്. അതുകൊണ്ടുതന്നെ വയനാടിന്റെയും നിലമ്പൂരിന്റെയും ദുഃഖം ഇവർ ഹൃദയം കൊണ്ടാണു തൊട്ടറിഞ്ഞത്. പ്രളയ ദുരിതങ്ങളിൽ നിന്നു മോചിതരാകുന്നതേയുള്ളൂ ഇവരിൽ പലരും. എങ്കിലും തങ്ങളാൽ കഴിയുന്ന ചെറിയ സഹായം പ്രളയബാധിതർക്ക് എത്തിക്കണം എന്ന ഉദ്ദേശ്യത്തോടെയാണു ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണ കേന്ദ്രം തുറന്നത്.

ഒരു ചെറിയ വാഹനത്തിൽക്കൊള്ളുന്നത്ര സാധനങ്ങളെങ്കിലും സമാഹരിക്കാനാകും എന്നേ പ്രതീക്ഷിച്ചുള്ളൂ. എന്നാൽ, രണ്ടേ രണ്ടു ദിവസം കൊണ്ടു നാടിന്റെ സ്നേഹം നൽകിയതാകട്ടെ, ഒരു ടോറസ് ലോറി നിറയെ! ഇതുമായി വയനാട്ടിലേക്കു പോയിരിക്കയാണ് നീറിക്കോട്ടെ 10 ചെറുപ്പക്കാർ. സാധനങ്ങൾ വിതരണം ചെയ്യുക മാത്രമല്ല ലക്ഷ്യം. അവിടെ തങ്ങി രക്ഷാപ്രവർത്തനങ്ങളിലും പുനരധിവാസ കാര്യങ്ങളിലും ഇവർ പങ്കാളികളാകും.

പെരിയാറിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം കഴിഞ്ഞ പ്രളയത്തിൽ ഒറ്റപ്പെട്ടു പോയപ്പോൾ ഇവർക്ക് തുണയായതു മത്സ്യത്തൊഴിലാളികളാണ്. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നിട്ടും ജീവൻ പണയം വച്ചാണു മത്സ്യത്തൊഴിലാളികൾ ഇവർക്കു സഹായവും ഭക്ഷണവുമെത്തിച്ചത്. അന്നു രുചിച്ച സ്നേഹക്കടം ഇപ്പോൾ മറ്റൊരിടത്തു വീട്ടുന്നു എന്നു മാത്രം. ടോറസ് ലോറി ഉടമ സൗജന്യമായാണു വാഹനം വിട്ടുകൊടുത്തത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama