go

ശ്രീറാം കേസ്: പൊലീസ് ന്യായങ്ങൾ സ്വീകാര്യമല്ലെന്ന് ഹൈക്കോടതി

kochi-sreearam-court
SHARE

കൊച്ചി ∙ തലസ്ഥാനത്തെ പൊലീസ് ആസ്ഥാനത്തു നിന്നു ‘കല്ലേറ്’ ദൂരത്താണു ശ്രീറാം വെങ്കിട്ടരാമൻ ഉൾപ്പെട്ട സംഭവം നടന്നതെതെങ്കിലും അതുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്ന ന്യായങ്ങൾ സ്വീകാര്യമല്ലെന്ന് െഹെക്കോടതി വ്യക്തമാക്കി. മദ്യപിച്ചു വാഹനം ഓടിച്ചുവെന്ന കേസിൽ ചട്ടപ്രകാരം നിർബന്ധമായ ബ്രത്തലൈസർ ടെസ്റ്റ് പോലും ചെയ്യാത്തതിനു വിശദീകരണമില്ല. അപകടം നടന്ന റോഡിലുൾപ്പെടെ നഗരത്തിൽ പലയിടങ്ങളിലും പൊലീസ് സിസിടിവി വച്ചിട്ടില്ല എന്നാണു രേഖകളിൽ കാണുന്നത്.

പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നും അന്വേഷണത്തിന്റെ വഴിതെറ്റിച്ചെന്നും സ്റ്റേറ്റ് അറ്റോർണി പറയുന്നു. കുറ്റകൃത്യത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനുള്ള വസ്തുതകൾ പ്രതി തന്നെ കൊണ്ടുവന്നു തരുമെന്നു പ്രതീക്ഷിക്കാനാകുമോ?– കോടതി ചോദിച്ചു. തെളിവുകൾ പൂർണമായി സമാഹരിക്കാനുള്ള പൊലീസിന്റെ ശ്രമം കൊണ്ടു മാത്രമേ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്കു നീതിയും നാട്ടിൽ നിയമവാഴ്ചയും ഉറപ്പാക്കാനാകൂ എന്നു െഹെക്കോടതി ഓർമിപ്പിച്ചു.

കേസന്വേഷണത്തിനു നടപടിക്രമങ്ങൾ രൂപീകരിക്കണമെന്നും ആധുനിക രീതികൾ അവലംബിക്കണമെന്നും കോടതികൾ പലതവണ പറഞ്ഞ ശേഷവും ശ്രീറാം വെങ്കിട്ടരാമന്റെ കേസ് നൽകുന്നതു ദുഃഖകരമായ സാക്ഷ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. പൊലീസിനെ കാര്യക്ഷമമാക്കി പ്രഫഷനൽ മുഖം നൽകണമെങ്കിൽ അന്വേഷണ നടപടികൾ ചിട്ടപ്പെടുത്തണം. പ്രതികളെ കോടതിയിലെത്തിച്ചു പ്രോസിക്യൂട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെങ്കിൽ തെളിവു ശേഖരണത്തിനു വ്യക്തമായ പദ്ധതി വേണം.

അടുക്കുംചിട്ടയോടെ തെളിവു ശേഖരിക്കാൻ അന്വേഷണത്തിനു മികച്ച ഏകോപനവും വേണം. കേസ് എടുത്ത് പ്രാരംഭ അന്വേഷണം നടത്തിയവരെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വീഴ്ചകൾ ഒഴിവാക്കണമെങ്കിൽ ക്രിമിനൽ കുറ്റാന്വേഷണരീതി മെച്ചപ്പെടുത്താൻ നടപടിക്രമം അനിവാര്യമാണ്. അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ഉടൻ കിട്ടണമെങ്കിൽ ജില്ലകൾ തോറും കെമിക്കൽ പരിശോധനാ ലാബുകൾ ആവശ്യമാണെന്നും കോടതി പറഞ്ഞു. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama