go

പെരുമഴയിൽ കോലംകെട്ട് പള്ളത്താംകുളങ്ങര ബീച്ച്

ernakulam news
പള്ളത്താംകുളങ്ങര ബീച്ച്.
SHARE

കുഴുപ്പിള്ളി ∙ ചെറായി കഴിഞ്ഞാൽ ഏറ്റവുമധികം സന്ദർശകർ എത്തുന്ന പള്ളത്താംകുളങ്ങര ബീച്ച് കനത്ത മഴയിലും കാറ്റിലും കോലംകെട്ട നിലയിലായി. സന്ദർശകർക്കായി  ബീച്ചിൽ സ്ഥാപിച്ചിരുന്ന ഓലക്കുടകളെല്ലാം നിലം പതിച്ചു. കൂടാതെ തീരവും നഷ്ടമായിട്ടുണ്ട്. അഞ്ച് ഓലക്കുടകളാണ് ബീച്ചിലെ മണൽപരപ്പിൽ തീരത്തോടു ചേർന്നു സ്ഥാപിച്ചിരുന്നത്. പത്ത് അടിയോളം നീളമുള്ള തെങ്ങിൻകുറ്റികൾ സ്ഥാപിച്ച് ഓലമേഞ്ഞാണു  കുടകൾ ഒരുക്കിയിരുന്നത്.

ബീച്ചിനായി നേരത്തെ വിഭാവനം ചെയ്യപ്പെട്ടിരുന്ന സൗന്ദര്യവൽക്കരണ പദ്ധതിയാവട്ടെ പൂർണമായി നടപ്പാക്കാനും കഴിഞ്ഞില്ല. അതിന്റെ ഭാഗമായി നിർമിച്ച ഓപ്പൺ എയർ സ്റ്റേജും ഇപ്പോൾ പുല്ലുപിടിച്ചു കിടക്കുകയാണ്. പാർക്കിങ് ഏരിയയെക്കുറിച്ചും പരാതികളുണ്ട്. ഇടക്കാലത്ത് ഏർപ്പെടുത്തിയിരുന്ന  ബീച്ച് ഗാർഡിന്റെ സേവനം പിന്നീട് ഇല്ലാതായതു കടലിലിറങ്ങുന്ന സന്ദർശകർക്ക് അപകടഭീഷണിയും  ഉയർത്തുന്നു.

പൊലീസിന്റെ സാന്നിധ്യമില്ലാത്തതിനാൽ ഇരുട്ടുന്നതോടെ ബീച്ചും പരിസരവും സാമൂഹിക വിരുദ്ധരുടെയും ലഹരിമരുന്നു വിൽപനക്കാരുടെയും  താവളമായി  മാറുന്നതായും പരാതിയുണ്ട്. മഴ ശക്തമായതോടെ ബീച്ചിലെത്തുന്ന സന്ദർശകരുടെ എണ്ണവും കുറ‍ഞ്ഞിട്ടുണ്ട്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama