go

കിണറുകൾ ഇ‍ടിഞ്ഞു താഴ്‍ന്നു

ernakulam news
1. ചൂർണിക്കര പട്ടേരിപ്പുറം റാണി വർഗീസിന്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാഴ്ന്നപ്പോൾ., 2. എടത്തല പുറത്തുപാറ രമേശന്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാഴ്ന്ന നിലയിൽ.
SHARE

ആലുവ∙ മഴ മാറിയിട്ടും ദുരിതം അവസാനിക്കുന്നില്ല. മേഖലയിൽ 2 കിണറുകൾ ഇടിഞ്ഞുവീണു. എടത്തല പഞ്ചായത്തിൽ പുറത്തുപാറ രമേശൻ, ചൂർണിക്കര പഞ്ചായത്തിൽ പട്ടേരിപ്പുറം റാണി വർഗീസ് എന്നിവരുടെ വീടുകളിലെ കിണറുകളാണ് ഇടിഞ്ഞത്. രണ്ടിടത്തും വെള്ളപ്പൊക്കമുണ്ടായിട്ടില്ല. ഉയർന്ന സ്ഥലങ്ങളാണ്. തുടർച്ചയായ മഴ മൂലം അടിത്തട്ടിലെ മണ്ണ് താഴോട്ടിരുന്നതാണു കിണർ ഇടിച്ചിലിനു കാരണമെന്നു കരുതുന്നു. കഴിഞ്ഞ ദിവസം കടുങ്ങല്ലൂരിലും കിണർ ഇടിഞ്ഞിരുന്നു. വിദഗ്ധസംഘത്തെ നിയോഗിച്ചു പഠനം നടത്തണമെന്നു പഞ്ചായത്ത് അധികൃതർ കലക്ടറോട് ആവശ്യപ്പെട്ടു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama