go

അടുത്ത 48 മണിക്കൂറിൽ ശക്തമായ മഴയ്ക്കു സാധ്യത

ernakulam news
SHARE

ആലുവ∙ ജില്ലയുടെ കിഴക്കൻ മേഖലയിൽ അടുത്ത 48 മണിക്കൂറിൽ ശക്തമായ മഴയ്ക്കു സാധ്യത. കോതമംഗലം താലൂക്കിലും പെരിയാർ തീരത്തെ താഴ്ന്ന പ്രദേശങ്ങളിലും ഇതു സംബന്ധിച്ചു മൈക്കിലൂടെ മുന്നറിയിപ്പു നൽകാൻ നിർദേശം നൽകിയതായി കലക്ടർ എസ്. സുഹാസ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കു മുൻകരുതൽ എന്ന നിലയിൽ ക്യാംപുകളിലേക്കു മാറാമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത 2 ദിവസം ജില്ലയിൽ ഖനനം നിരോധിച്ചു. ‘‘ജില്ലയിൽ ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണിയില്ല. പുഴ സാധാരണ ജലനിരപ്പു കൈവരിച്ചു. അണക്കെട്ടുകളിലെ വെള്ളത്തെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല. 2 ദിവസം തുടർച്ചയായി മഴ പെയ്താലും ജില്ലയിൽ പ്രളയ സാധ്യതയില്ല’’– വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിനു ശേഷം കലക്ടർ പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama