go

ചെറിയ മഴ പെയ്താലും ഇവിടെ എന്നും പ്രളയമാണ്...

ernakulam news
പട്ടിമറ്റം ജംക്‌ഷനിലെ വെള്ളക്കെട്ട്.
SHARE

കിഴക്കമ്പലം∙ കാനകൾ മണ്ണടിഞ്ഞ് വെള്ളമൊഴുക്കു നിലച്ചതോടെ വെള്ളം ഒഴുകുന്നത് റോഡിലൂടെ. പട്ടിമറ്റം ജംക്‌ഷനിലാണു ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂക്ഷമാകുന്നത്. 1 കോടി രൂപ മുടക്കി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെങ്കിലും 4 വശങ്ങളിലെ ഓടകളിൽ നിന്നുമുള്ള മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കാതെ ഓടകൾക്കു മുകളിൽ സ്ലാബിട്ടു ടൈൽ പാകിയാണ് കവല വികസനം യാഥാർഥ്യമാക്കിയത്.

ടൈൽ പാകി ഓടകൾ മൂടിയതോടെ മണ്ണും ചെളിയും നിറഞ്ഞ ഓടകളിൽ നിന്നു ചെളി കോരിമാറ്റലും സാധ്യമല്ലാതായി. ഇതോടെ ചെറിയ മഴ പെയ്താൽ പോലും വെള്ളം റോഡിലൂടെ നിറഞ്ഞൊഴുകുമെന്നു നാട്ടുകാർ പറഞ്ഞു. ദീർഘവീക്ഷണമില്ലാതെയുള്ള പൊതുമരാമത്തിന്റെ നടപടികളാണ് ടൗണിൽ വെള്ളക്കെട്ടു രൂക്ഷമാകാൻ കാരണമെന്നു നാട്ടുകാർ ആരോപിച്ചു.

കോലഞ്ചേരി റോഡിൽ തിയറ്റർ ജംക്‌ഷനിൽ അമ്പാടിനഗർ ഭാഗത്തു നിന്നു വരുന്ന മഴവെള്ളം കാനയിലേക്ക് ഒഴുകുന്നതിനും സൗകര്യമൊരുക്കിയിട്ടില്ല. കിഴക്കമ്പലം–പട്ടിമറ്റം– നെല്ലാട് റോഡ് ബിഎംബിസി നിലവാരത്തിൽ നിർമാണം പൂർത്തിയാകുമ്പോൾ പട്ടിമറ്റത്തെ വെള്ളക്കെട്ടു പരിഹരിക്കുമെന്ന് വി.പി.സജീന്ദ്രൻ എംഎൽഎ അറിയിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama