go

'മുത്തിന് അഭിവാദ്യങ്ങൾ’ ; നൗഷാദിന് സുഹൃത്തുക്കളുടെ സ്നേഹാദരം

ernakulam news
കടയിലെ തുണിയെല്ലാം ദുരിതാശ്വാസ ക്യാംപിലേക്ക് കൈമാറിയ വഴിയോര വസ്ത്രവ്യാപാരി നൗഷാദിന് കൊച്ചിയിലെ കച്ചവടക്കാർ ചേർന്ന് സ്വീകരണം നൽകിയപ്പോൾ.
SHARE

കൊച്ചി∙ പ്രളയ ദുരിതം അനുഭവിക്കുന്നവർക്കായി തന്റെ ഉപജീവന മാർഗമായ തുണികൾ മുഴുവൻ ചാക്കുകളിൽ നിറച്ചു നൽകി നൻമയുടെ പുതുമാതൃകയായ വഴിയോര കച്ചവടക്കാരൻ മാലിപ്പുറം പനച്ചിക്കൽ നൗഷാദിനു സഹപ്രവർത്തകരുടെ സ്നേഹാദരം. വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ മേനക ജംക്‌ഷനിൽ ഒരുക്കിയ സ്വീകരണത്തിൽ മാലകളിട്ടും പൊന്നാടകൾ ചാർത്തിയും പൂക്കൾ സമ്മാനിച്ചും വാരിപ്പുണർന്ന് ഉമ്മവച്ചും സ്നേഹംകൊണ്ടു മൂടുകയായിരുന്നു പ്രിയപ്പെട്ട സുഹൃത്തുക്കൾ. 

‘നമ്മുടെ മുത്തിന് അഭിവാദ്യങ്ങൾ’ എന്ന മുദ്രാവാക്യങ്ങളുമായി നൗഷാദിനെ അവർ തോളിലേറ്റി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.

സിപിഎം ഏരിയാ സെക്രട്ടറി പി.എൻ. സീനുലാൽ, കെ.എ. അലി അക്ബർ, പ്രഭാകര നായിക്, വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ഉസ്മാൻ, വാഹിദ്, സംവിധായകൻ സോഹൻ സീനുലാൽ എന്നിവർ പ്രസംഗിച്ചു.

ആളാവാനോ പ്രശസ്തിക്കു വേണ്ടിയോ അല്ല താൻ ആ പ്രവൃത്തി ചെയ്തതെന്ന് നൗഷാദ് വ്യക്തമാക്കി. ‘‘ദുരിതമനുഭവിക്കുന്നവർക്കായി കഴിയാവുന്ന സഹായമെല്ലാം ചെയ്യാനാവണം. അതു നമ്മുടെ കടമയാണ്. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്നാണ്. അതു പാലിക്കാം. ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി പ്രാർഥിക്കുന്നു’’- ചുരുങ്ങിയ വാക്കുകളിൽ നൗഷാദിന്റെ മറുപടി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama