go

കൂത്താട്ടുകുളത്ത് മജിസ്ട്രേട്ടിന്റെ വാടകവീട്ടിൽ മോഷണം

ernakulam news
കൂത്താട്ടുകുളം മജിസ്ട്രേട്ടിന്റെ തിരുമാറാടിയിലെ വാടകവീട്ടിൽ മോഷ്ടാവ് പ്രവേശിച്ചതെന്ന് കരുതുന്ന ജനൽ അന്വേഷണസംഘം പരിശോധിക്കുന്നു (ഇടത്ത്). അലമാരയിലെ സാധനങ്ങൾ മോഷ്ടാവ് വലിച്ചു വാരിയിട്ട നിലയിൽ (മധ്യം). വീടിനുള്ളിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു. (വലത്ത്)
SHARE

കൂത്താട്ടുകുളം ∙ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ജോജി തോമസിന്റെ തിരുമാറാടിയിലെ അടച്ചിട്ട വാടക വീട്ടിൽ മോഷണം. ജനൽവഴി അകത്തു കടന്ന മോഷ്ടാവ് നാണയത്തുട്ടുകൾ ഉൾപ്പെടെ 10000 രൂപയും കവർന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ലാപ്ടോപ്പും മൊബൈൽഫോണും നഷ്ടപ്പെട്ടില്ല. മുറിയ്ക്കുള്ളിൽ വസ്ത്രങ്ങൾ ഉൾപ്പെടെ സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. വീടിനു വശത്തെ ജനൽചില്ല് തകർത്ത് മരക്രാസി ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന് സംശയിക്കുന്നു.

മോഷണത്തിനു ശേഷം വീടിന്റെ പിൻവശത്തെ വാതിൽ തുറന്നു പുറത്തു പോയതിന്റെയും സൂചനകളുണ്ട്. 3 ദിവസം അവധിയായിരുന്നതിനാൽ മജിസ്ട്രേട്ടും കുടുംബവും വെള്ളിയാഴ്ച വൈകിട്ട് മുതൽ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്നലെ രാവിലെ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. എന്നാണ് മോഷണം നടന്നതെന്നും വ്യക്തമല്ല.

ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ഇവിടെ നിന്നു മണം പിടിച്ച പൊലീസ് നായ തിരുമാറാടി കവല വരെ ഓടിയശേഷം നിന്നു. മോഷണസംഭവത്തിനു ശേഷം മഴ പെയ്തത് ഡോഗ് സ്ക്വാഡിന്റെ അന്വേഷണത്തിന് തടസ്സമായി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama