go

തുരുത്തിശേരി സ്കൂളിൽ മോഷണം

ernakulam news
1. സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റേതെന്നു കരുതുന്ന ദൃശ്യം., 2. മോഷ്ടാവ് തകർത്ത സ്കൂൾ ബസിലെ കമ്പികൾ.
SHARE

നെടുമ്പാശേരി ∙ തുരുത്തിശേരി ഗവ. എൽപി സ്കൂളിലും പരിസരങ്ങളിലും വീണ്ടും മോഷണം. ഇതര സംസ്ഥാനക്കാരനെന്നു സംശയിക്കുന്ന മോഷ്ടാവിൻെറ ചിത്രം സ്കൂളിലെയും സമീപത്തെ വർക്ക്ഷോപ്പിലെയും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. സ്കൂളിൻെറ അടുക്കള ഭാഗത്തുകൂടി രാത്രി 10 മണിയോടെയാണ് മോഷ്ടാവ് സ്കൂളിൽ പ്രവേശിച്ചത്. അടിവസ്ത്രം മാത്രം ധരിച്ച് മുഖം ടവ്വൽ കൊണ്ടു മറച്ചിരുന്നു. മുറ്റത്ത് നിർത്തിയിട്ടിരുന്ന ബസിൻെറ കമ്പികൾ വളക്കുകയും പിൻഭാഗത്തത്തെി ബസ് തള്ളി മാറ്റാനും ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

അടുക്കളയിൽ കിടന്ന തേങ്ങ തറയിൽ അടിച്ച് ഉടച്ചു. ബസിന്റെ ടൂൾ ബോക്സിൽ നിന്ന് ഉപകരണങ്ങൾ എടുത്ത് സ്കൂളിന്റെ എല്ലാ താഴുകളും ചുറ്റിക കൊണ്ട് തകർത്തു. അടുക്കളയിലെ പഴയ തുണികൾ താഴിൽ ചുറ്റിയശേഷമാണ് പൂട്ട് തകർത്തത്. മുറികളിൽ കയറിയ ശേഷം അലമാരകൾ ഓരോന്നായി തകർത്തു. മുഴുവൻ രേഖകളും വാരി വലിച്ചിട്ട നിലയിലാണ്. അലമാരകൾ തകർത്തു മറിച്ചിട്ടു.

ബാങ്ക് പാസ്ബുക്കുകളും മറ്റും വലിച്ചുകീറി. ക്യാമറയിൽ ദൃശ്യങ്ങൾ പതിയാതിരിക്കാൻ ക്യാമറ ഇടയ്ക്ക് വടിയുപയോഗിച്ച് ഉയർത്തുന്നുണ്ട്. ഓഫിസ് മുറിക്കകത്തെ കംപ്യൂട്ടറിൻെറ സിപിയു കൈവശപ്പെടുത്തി. കുറെ നേരം സ്കൂൾ വരാന്തയിൽ വിശ്രമിച്ച ശേഷമാണ് മേക്കാട് റോഡിലൂടെ പോയത്. ‌ഇന്നലെ കെബി ആശുപത്രിയ്ക്കടുത്തെ വർക്ക്ഷോപ്പിൽ കയറിയതും ഇതേ മോഷ്ടാവായിരുന്നു. അവിടെ നിന്ന് 350 രൂപ മോഷ്ടിച്ചു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama