go

വട്ടം കറക്കി പാലാരിവട്ടം പാലം; ചെന്നൈ ഐഐടി റിപ്പോർട്ട് 26 ന്

ernakulam news
അറ്റകുറ്റപ്പണി നീളുന്ന പാലാരിവട്ടം പാലം
SHARE

കൊച്ചി∙ ജനത്തെ വലച്ചു പാലാരിവട്ടം പാലത്തിന്റെ അറ്റകുറ്റപ്പണി അനന്തമായി നീണ്ടിട്ടും തിരിഞ്ഞു നോക്കാതെ ജനപ്രതിനിധികൾ. പാലം അടച്ചു 4 മാസം കഴിയുമ്പോഴും അടിയന്തരമായി പാലം അറ്റകുറ്റപ്പണി നടത്തി തുറപ്പിക്കാൻ ജനപ്രതിനിധികളും സംഘടനകളും സമ്മർദം ചെലുത്തുന്നില്ലെന്നാണു ജനങ്ങളുടെ പരാതി. 18 കോടി രൂപയോളം ചെലവിൽ പാലത്തിലെ തകരാറിലായ ഗർഡറുകൾ മാറ്റണമെന്നാണു സർക്കാർ നിയോഗിച്ച ഇ.ശ്രീധരൻ സമിതി ശുപാർശ ചെയ്തത്. എന്നാൽ ഐഐടി റിപ്പോർട്ട് കൂടി കിട്ടിയ ശേഷം തുടർനടപടിയെന്നാണു സർക്കാർ നിലപാട്.

പാലത്തിൽ ലോഡ് ടെസ്റ്റ് നടത്തി ചെറിയ വാഹനങ്ങൾ കടത്തി വിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പാലത്തിലൂടെ കാർ, ഓട്ടോ, ബൈക്ക് എന്നീ ചെറുവാഹനങ്ങൾ കടത്തിവിടണം എന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (എഐയുഡബ്ല്യ‌ുസി ) പ്രതിഷേധ കൂട്ടായ്മ നടത്തിയിരുന്നു. പ്രതിദിനം ഒരു ലക്ഷം വാഹനങ്ങൾ ദേശീയപാതയിലൂടെ കടന്നു പോകുന്നുവെന്നാണു കണക്ക്. പാലം അറ്റകുറ്റപ്പണിയുടെ ചെലവിനേക്കാൾ കൂടുതൽ തുകയായിരിക്കും ഈ കാലയളവിൽ അധിക ഇന്ധനം കത്തി പാഴായിട്ടുണ്ടാകുക.

പാലത്തിലൂടെ കാറുകൾ ഉൾപ്പെടെയുളള വാഹനങ്ങൾ കടത്തി വിടുന്നതിൽ തടസ്സമില്ലെന്ന്  എൻജിനീയറിങ് വിദഗ്ധരും പറയുന്നു. അതിനുളള ഇച്ഛാശക്തി അധികൃതർക്കും ജനപ്രതിനിധികൾക്കും വേണമെന്നു മാത്രം. നിർമാണത്തിലിരിക്കുന്ന വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങളുടെ പരിശോധന ചെന്നൈ ഐഐടിയിൽ നിന്നുളള മറ്റൊരു സംഘം നടത്തുന്നുണ്ട്. വൈറ്റിലയിൽ അൾട്രാസൗണ്ട് പരിശോധന നടത്തി. കോർ ടെസ്റ്റിനായി സാംപിളുകൾ ശേഖരിച്ചു.

ചെന്നൈ ഐഐടി റിപ്പോർട്ട് 26 ന്

തിരുവനന്തപുരം∙ കൊച്ചി പാലാരിവട്ടം മേൽപാല നിർമാണത്തിന്റെ അപാകത പരിഹരിക്കാൻ സർക്കാർ നിയോഗിച്ച ചെന്നൈ ഐഐടി 26 ന് റിപ്പോർട്ട് നൽകിയേക്കും. കഴിഞ്ഞ മാസം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദേശമെങ്കിലും വൈകി. പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കാര്യമായ അറ്റകുറ്റപ്പണി വേണ്ടിവരുമെന്നാണു റിപ്പോർട്ടിലെ പ്രധാന വിലയിരുത്തലെന്നാണു സൂചന. പാലം പൂർണമായി പൊളിക്കാതെ തന്നെ തകരാറുകൾ പരിഹരിക്കാൻ കഴിയുമെന്നു സർക്കാരിന്റെ അഭ്യർഥനപ്രകാരം പരിശോധന നടത്തിയ ഇ.ശ്രീധരൻ റിപ്പോർട്ട് നൽകിയിരുന്നു. ഐഐടിയുടെ റിപ്പോർട്ട് കൂടി വിലയിരുത്തിയ ശേഷമാകും സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama