go

പ്രളയ ദുരിതാശ്വാസത്തിന്റെ പേരിലും സ്വർണക്കടത്തിനു ശ്രമം; 56 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു

 കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടിയ സ്വർണ ബിസ്ക്കറ്റുകൾ.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടിയ സ്വർണ ബിസ്ക്കറ്റുകൾ.
SHARE

നെടുമ്പാശേരി∙ പ്രളയ ദുരിതാശ്വാസത്തിന്റെ പേരിലും സ്വർണക്കടത്തിനു ശ്രമം. നാട്ടിലെ ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ സുഹൃത്തുക്കളിൽ നിന്നു പിരിച്ച തുക ഉപയോഗിച്ച് സ്വർണം വാങ്ങി കടത്തിയ മലപ്പുറം സ്വദേശി വിമാനത്താവളത്തിൽ പിടിയിലായി. മറ്റൊരു കേസിൽ 909 ഗ്രാം സ്വർണം കടത്തിയ കോഴിക്കോട് സ്വദേശിയും ഇന്നലെ പിടിയിലായി. മൊത്തം 56 ലക്ഷം രൂപയുടെ സ്വർണം ആണ് പിടികൂടിയത്. ഇന്നലെ രാവിലെ എയർഇന്ത്യ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അബ്ദുൽ റഹ്മാനാണ് പ്രളയത്തിന്റെ പേരിൽ പിരിവു നടത്തി സ്വർണക്കടത്തിനു ശ്രമിച്ചത്.

ഇത്തവണത്തെ പ്രളയത്തിൽ മുങ്ങിയ മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളുടെ ഫോട്ടോകളും വിഡിയോകളും കാട്ടി തന്റെ നാട്ടിലെ നിർധനരെ സഹായിക്കാനെന്ന വ്യാജേനയാണ് ഇയാൾ പിരിവു നടത്തിയത്. ഏതാണ്ട് 25 ലക്ഷത്തോളം രൂപ ഇയാൾ സുഹൃത്തുക്കളിൽ നിന്നു പിരിച്ചതായാണ് വിവരം. സ്വന്തം സമ്പാദ്യത്തിൽ നിന്നു കൂടി ചേർത്താണ് 30.5 ലക്ഷം രൂപയ്ക്ക് ഇയാൾ 815 ഗ്രാം വരുന്ന 7 സ്വർണ ബിസ്കറ്റുകൾ വാങ്ങിയത്.

ചെക്ക് ഇൻ ബാഗേജിൽ തേയിലയ്ക്കകത്ത് ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ഇയാൾ സ്വർണക്കടത്തു സംഘത്തിലെ കണ്ണിയാണെന്നു കസ്റ്റംസ് കരുതുന്നു.എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി ഷാജർ കമാൽ 909 ഗ്രാം തൂക്കമുള്ള സ്വർണ മിശ്രിതമാണ് കടത്താൻ ശ്രമിച്ചു പിടിയിലായത്. സ്വർണ മിശ്രിതം ഇയാൾ ചെക്ക് ഇൻ ബാഗിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama