go

സംസ്ഥാനത്ത് തിരച്ചിൽ തുടരുന്നു; അതിർത്തിയിൽ പരിശോധന

  ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന തൃശൂർ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുന്ന കൊച്ചി സെൻട്രൽ പൊലീസ് സറ്റേഷന് സമീപം കാവൽ ശക്തമാക്കിയപ്പോൾ.
ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന തൃശൂർ സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുന്ന കൊച്ചി സെൻട്രൽ പൊലീസ് സറ്റേഷന് സമീപം കാവൽ ശക്തമാക്കിയപ്പോൾ.
SHARE

ശ്രീലങ്കയിൽ നിന്നു തമിഴ്നാട്ടിലേക്ക് 6 ലഷ്കറെ തയിബ ഭീകരർ എത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ടുമായി ബന്ധപ്പെട്ടു കോയമ്പത്തൂരിൽ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട്ടും ഏതാനും പേരെ ചോദ്യം ചെയ്തു. കേരളത്തിൽ 3 പേർ കസ്റ്റഡിയിലുള്ളതായി തിരുവനന്തപുരം റിപ്പോർട്ടിൽ പറയുന്നു.

കോയമ്പത്തൂർ അടക്കം തമിഴ്‌നാട്ടിലെ നഗരങ്ങളിൽ കനത്ത ജാഗ്രത തുടരുന്നു. മേട്ടുപ്പാളയത്ത് തമിഴ്നാട് കമാൻഡോ സേനാംഗങ്ങൾ മാർച്ച് പാസ്റ്റ് നടത്തി. തമിഴ്നാട്ടിലേക്കു വിവിധ ആവശ്യങ്ങൾക്കു പോകുന്നവർ കൃത്യമായ തിരിച്ചറിയൽ രേഖകൾ കരുതണമെന്നു പൊലീസ് നിർദേശം നൽകി. വ്യവസായ നഗരമായ തിരുപ്പൂരിൽ മറ്റു നാട്ടുകാരുടെ പാസ്പോർട്ട് രേഖകൾ പരിശോധിക്കുന്നുണ്ട്. വ്യാജ ആധാർ കാർഡുകൾ സംഘടിപ്പിച്ച ഒട്ടേറെ ബംഗ്ലദേശ് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേരളത്തിൽ 2–ാം ദിവസവും വ്യാപകമായ തിരച്ചിൽ നടത്തി. ചിലർ പൊലീസ് നിരീക്ഷണത്തിലാണ്. പ്രധാന ആരാധനാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പ്രത്യേക സുരക്ഷയുണ്ട്. എന്നാൽ, ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നു കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. 

കേരള അതിർത്തികളിലും കർശന പരിശോധന തുടരുന്നു. കടൽമാർഗം ഒരു പാക്ക് പൗരനും 5 ശ്രീലങ്കക്കാരും ഉൾപ്പെട്ട ഭീകരസംഘം എത്തിയെന്നാണ് തമിഴ്നാട് ഇന്റലിജൻസ് കൈമാറിയ വിവരം. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് അക്രമം നടത്തുകയാണു ഭീകരരുടെ ലക്ഷ്യമെന്നും പൊലീസ് കരുതുന്നു.റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, അതിർത്തികൾ എന്നിവിടങ്ങളിൽ കർശനമായ പരിശോധന തുടരാൻ ജില്ലാ പൊലീസ് മേധാവികൾക്കു ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama