go

തട്ടുദോശ കിട്ടാൻ വൈകി; തോക്കെടുത്ത് മേശപ്പുറത്തു വച്ചു, ഒടുവിൽ...

gun-shot
SHARE

വൈറ്റില ∙ ഹബ്ബിനു സമീപം മദ്യലഹരിയിൽ കളിത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം സ്വദേശി സുനിലിനെ (40) മരട് പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. തട്ടുദോശ കിട്ടാൻ വൈകിയതോടെയാണ് ഇയാൾ തോക്കെടുത്തത്. തോക്കിൻ മുനയിലാണ് തട്ടുകടക്കാർ പിന്നീടു ദോശ ചുട്ടത്. 2 പേർ കൂടി ഇയാൾക്കൊപ്പം ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

മേശപ്പുറത്ത് തോക്ക് വച്ചാണ് ഭക്ഷണം കഴിച്ചത്. ഇതിനു ശേഷം ഇയാൾ തോക്കുയർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒറിജിനൽ തോക്കെന്നു കരുതി ആരും അടുത്തില്ല. വിവരം അറിഞ്ഞെത്തിയ മരട് പൊലീസ് ഇയാളെ കീഴ്പ്പെടുത്തി തോക്ക് കൈവശപ്പെടുത്തിയപ്പോഴാണ് കളിത്തോക്കാണെന്നു മനസ്സിലായത്.ഒപ്പമുണ്ടായിരുന്നവർ പൊലീസിനെ കണ്ട് ഓടിമറഞ്ഞു. മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞ ഇയാളെ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയതിനു പിഴ ഈടാക്കി വിട്ടയച്ചതായി മരട് ‌എസ്എച്ച് സി. വിനോദ് പറഞ്ഞു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama