go

സ്ലാബ് താഴ്ന്നു; വല്ലാർപാടം പാലത്തിൽ വലിയ വാഹനങ്ങൾക്കു നിരോധനം

കൊച്ചി ഗോശ്രീ രണ്ടാം പാലത്തിൽ കാണപ്പെട്ട വിള്ളൽ രാത്രി പരിശോധിക്കുന്ന ഉദ്യോഗസ്ഥർ. 	        ചിത്രം: മനോരമ.
കൊച്ചി ഗോശ്രീ രണ്ടാം പാലത്തിൽ കാണപ്പെട്ട വിള്ളൽ രാത്രി പരിശോധിക്കുന്ന ഉദ്യോഗസ്ഥർ. ചിത്രം: മനോരമ.
SHARE

വല്ലാർപാടം∙ പുനർനിർമിച്ച ഗോശ്രീ 2–ാം പാലത്തിന്റെ അപ്രോച്ച് റോഡുമായി ചേരുന്ന ഭാഗത്തുള്ള സ്ലാബ് താഴേക്ക് ഇരുന്നതിനെ തുടർന്നു വിളളൽ കണ്ടെത്തി. ബോൾഗാട്ടി വല്ലാർപാടം പാലത്തിന്റെ വല്ലാർപാടം ഭാഗത്തെ അപ്രോച്ച് റോഡിലെ 3 മീറ്റർ വീതിയുള്ള സ്ലാബാണ് താഴ്ന്നത്. സ്ലാബിന്റെ നടപ്പാതയിൽ വിള്ളലും വീണു. വാഹനങ്ങൾക്ക് ഈ ഭാഗത്ത് കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്നു പൊലീസിൽ അറിയിച്ചതോടെ അവരെത്തിയാണ് വിളളൽ കണ്ടെത്തിയത്.

ഇതോടെ ബസ് ഉൾപ്പെടെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം പൊലീസ് തടഞ്ഞു.കായൽ നികത്തിയെടുത്ത പ്രദേശത്താണ് പാലം നിർമിച്ചിട്ടുള്ളത്.കൊച്ചിൻ പോർട്ട് എൻജിനീയർമാർ എത്തി കണ്ടെയ്‌നർ ലോറി കയറ്റി പരീക്ഷണം നടത്തിയപ്പോൾ സ്ലാബ് പൂർണമായി 2 ഇഞ്ച് ഉയർന്നു താഴുന്നതായി കണ്ടെത്തി. ദേശീയ പാത അതോറിറ്റി എൻജിനീയർ പ്രജാപതിയും പരിശോധന നടത്തി.

കാർ, ഓട്ടോറിക്ഷ തുടങ്ങിയ ചെറുവാഹനങ്ങൾ കടത്തിവിടുന്നുണ്ട്. വലിയ വാഹനങ്ങൾ ഈ പാലത്തിനു സമാന്തരമായി നിർമിച്ചിട്ടുള്ള കണ്ടെയ്‌നർ റോഡ് പാലത്തിലൂടെ തിരിച്ചുവിട്ടു. ഇന്നു വിശദ പരിശോധന നടത്തും.വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിനു മുൻപിൽ നിർമിച്ച മേൽപാലത്തിന്റെ അപ്രോച്ച് റോഡിന്റെ സ്ലാബും താഴോട്ടിരുന്നതിനെ തുടർന്ന് ജൂൺ 26 മുതൽ അടച്ചിട്ടിരിക്കുകയാണ്.45 ദിവസത്തിനകം അറ്റകുറ്റപ്പണി നടത്തി മേൽപാലം തുറക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama