go

ഭൂതത്താൻകെട്ടിനെ ഇളക്കിമറിച്ച് ഫോർ വീലർ മഡ് റേസ്

ernakulam-four-wheeler-mud-race
ഭൂതത്താൻകെട്ട് തടാകത്തിൽ ഓണം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോർ വീലർ മഡ് റേസിൽ ട്രാക്കിൽ കുടുങ്ങിയ വാഹനം കരകയറ്റാനുള്ള ശ്രമം.
SHARE

കോതമംഗലം ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ഭൂതത്താൻകെട്ട് ഡിഎംസിയുടെയും നേതൃത്വത്തിൽ ഭൂതത്താൻകെട്ട് തടാകത്തിൽ ഓണം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോർ വീലർ മഡ് റേസ് ആസ്വദിക്കാൻ ആയിരങ്ങൾ.  അണക്കെട്ടു തുറന്നതിനെ തുടർന്നു വെള്ളം വറ്റിയ തടാകത്തിലെ പ്രകൃതിദത്തമായ ട്രാക്കിൽ അരങ്ങേറിയ മത്സരത്തിൽ സംസ്ഥാനത്തിനു അകത്തുനിന്നും പുറത്തും നിന്നുമായി അൻപതോളം വാഹനങ്ങൾ പങ്കെടുത്തു.

ചെളിയും വെള്ളവും കുത്തനെയുള്ള കയറ്റിറക്കങ്ങളും നിറഞ്ഞ ട്രാക്കിലൂടെ നടത്തിയ വാഹനങ്ങളുടെ സാഹസിക പോരാട്ടം ആന്റണി ജോൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ എട്ടിന് ആരംഭിച്ച ആവേശപ്പോരാട്ടം വൈകിട്ടു വരെ നീണ്ടു. മത്സരം കാണുവാൻ നാടിന്റെ നാനാ ഭാഗത്തുനിന്ന് കാണികളെത്തി. വാശിയേറിയ മത്സരത്തിൽ പെട്രോൾ, ഡീസൽ, ഓപ്പൺ എന്നീ മൂന്നു വിഭാഗങ്ങളിലും അതുൽ തോമസ് കോതമംഗലം ഒന്നാം സ്ഥാനം നേടി. 

പാലാ ജോസ് ചീരാംകുഴി, അങ്കമാലി നിഖിൽ വർഗീസ് എന്നിവർ ഡീസൽ വിഭാഗത്തിലും കോതമംഗലം ഷെമി നാസർ, സലീഷ് കട്ടപ്പന എന്നിവർ പെട്രോൾ വിഭാഗത്തിലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഓപ്പൺ വിഭാഗത്തിൽ കോട്ടയം സൂരജ് തോമസ്, അങ്കമാലി ആൽബി മാത്യു എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. കട്ടപ്പന അതുൽ വിൽസനാണു മൂന്നാം സ്ഥാനം. ആന്റണി ജോൺ എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama