go

മാതാപിതാക്കൾ പ്രാഥമികാവശ്യങ്ങൾക്കായി ഇറങ്ങി; പതിമൂന്നുകാരിയെ വഴിയിലിറക്കിവിട്ടു ബസ് ജീവനക്കാർ

crying-girl
SHARE

ഗുരുവായൂർ ∙ 13 വയസ്സുകാരിയെ ബാഗുകളടക്കം വഴിയിലിറക്കിവിട്ട് ബസ് ജീവനക്കാരുടെ ക്രൂരത. എറണാകുളം – കോഴിക്കോട് റൂട്ടിലോടുന്ന മൈത്രി ബസിൽനിന്ന് വൈകിട്ട് അഞ്ചരയോടെയാണ് പെൺകുട്ടിയെ ഗുരുവായൂർ നഗരസഭ ബസ് സ്റ്റാൻഡ് കഴിഞ്ഞുള്ള റോഡിൽ ഇറക്കിവിട്ടത്. 

പെൺകുട്ടിയും മാതാപിതാക്കളും ഇളയ 2 സഹോദരങ്ങളുമായി  ഇടപ്പള്ളിയിൽനിന്നാണ് ബസിൽ കയറിയത്. കോട്ടയ്ക്കലിലേക്കായിരുന്നു യാത്ര. ബസ്‌ ഗുരുവായൂർ നഗരസഭ  സ്റ്റാൻഡിലെത്തിയപ്പോൾ മാതാപിതാക്കൾ ഇളയ  2 കുട്ടികളുമായി പ്രാഥമികാവശ്യങ്ങൾക്കായി ഇറങ്ങി.

ഇവർ മടങ്ങിവരുന്നതിനു മുൻപ് ബസ് പുറപ്പെടുകയായിരുന്നു. ഇതോടെ പെൺകുട്ടി ബഹളംവച്ച് മാതാപിതാക്കൾ വരാനുണ്ടെന്ന് പറഞ്ഞു. ഇതിനിടെ സ്റ്റാൻഡിൽ നിന്നിറങ്ങി ബസ് കുറച്ചുദൂരം പിന്നിട്ടിരുന്നു. ബാഗുകളടക്കം കുട്ടിയെ റോഡുവക്കിൽ ഇറക്കിവിട്ട് ബസ് പോയി. സ്റ്റാൻഡിൽ തിരിച്ചെത്തിയ പെൺകുട്ടി മാതാപിതാക്കളെ കണ്ടെത്തി.

ടെംപിൾ പൊലീസ് സ്റ്റേഷനിലെത്തി മാതാവ് കോട്ടയ്ക്കൽ ചെനയ്ക്കൽ തുറയ്ക്കൽ ഉമ്മു സൽമ പരാതി നൽകി. പൊലീസ് അന്വേഷിച്ചപ്പോൾ ബസ് കുന്നംകുളം കഴിഞ്ഞിരുന്നു. ബസ് ജീവനക്കാരോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama