go

മാവേലിയില്ലാതെ എന്ത് ഓണം

Ernakulam News
മാവേലി വേഷധാരി.
SHARE

കൊച്ചി ∙ കേരളീയരെല്ലാവരും ഹൃദയപൂർവം സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രൂപം ആരുടേതാണ്. സംശയമേ വേണ്ട, അത് മഹാബലിയുടേതാണ്. ഒന്നു കൂടെ സ്നേഹം പുരട്ടിയാൽ നമ്മുടെ സ്വന്തം മാവേലി. ഓണക്കാലത്ത് ഏറ്റവും കൂടുതൽ തിരക്കുള്ളതും മാവേലിക്കു തന്നെ. സ്കൂൾ, കോളജ്, സംഘടനകൾ തുടങ്ങി എല്ലാവരുടെയും ഓണാഘോഷങ്ങൾക്കും മാവേലി വേണം. മുഖ്യാതിഥിയില്ലെങ്കിലും കുഴപ്പമില്ല, മാവേലിയില്ലാതെ എന്ത് ഓണാഘോഷം. ഓണമാഘോഷിക്കാൻ പറ്റില്ല. എന്താണു മാവേലിക്കുള്ള അടിസ്ഥാന യോഗ്യത: നല്ല ഉയരം, ഒത്ത വണ്ണം, അതിനൊത്ത കുടവയർ. ഇതാണു പൊതുവേയുള്ള മാനദണ്ഡം. ചില പ്രഫഷനൽ മാവേലിമാരുണ്ട്. ഓണക്കാലമാകുമ്പോൾ ഇവർക്കു ഡിമാൻഡ് കൂടും. നല്ല മാവേലിയായി ഒരുങ്ങിയിറങ്ങുകയെന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്.

ചെലവും കൂടും. വസ്ത്രം, കിരീടം, ആഭരണങ്ങൾ, മീശ, ഓലക്കുട എന്നിവയാണു വേണ്ടത്. ഇതെല്ലാം വാടകയ്ക്കു കിട്ടും. ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും മാവേലി കോസ്റ്റ്യൂമിനു വാടകയാവും.എല്ലാവർ‌ക്കും മാവേലിയെ ഇഷ്ടമാണ്; ബഹുമാനമാണ്. മാവേലിക്കൊപ്പം നിന്നുള്ള സെൽഫിയാണ് ഇപ്പോൾ കുട്ടികളുടെ ഹോബി. കഴിഞ്ഞ ദിവസം ഇടപ്പള്ളി പള്ളിയിൽ അഖില കേരള മാവേലി മന്നൻ മത്സരം നടന്നു. കാസർകോട്ടുകാരൻ അമൽ ജോൺസനാണു നല്ല മാവേലിക്കുള്ള 15,000 രൂപ നേടിയത്. ഈ ഓണക്കാലത്തെ ഏറ്റവും വലിയ സന്തോഷമാണു മാവേലിയായതെന്നാണ് അമൽ ജോൺസൺ പറയുന്നത്. അതിജീവനത്തിന്റെ വലിയ പ്രതീകമാണു മലയാളികൾക്കു മഹാബലി. പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയിട്ടും അതിനെയെല്ലാം അതിജീവിച്ചു ജനങ്ങളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി മഹാബലി. ആ മഹാബലിയോടുള്ള സ്നേഹമാണ് ഓരോ മാവേലിയെയും കാണുമ്പോൾ നമ്മുടെ മനസ്സിൽ വിരിയുന്നതും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama