go

ഓണസദ്യയൊരുക്കി ഹോട്ടലുകൾ; നിരക്കുകൾ ഇങ്ങനെ...

ernakulam-onam-sadya
SHARE

കൊച്ചി ∙ പുതിയ കാലത്ത് എല്ലാവർക്കും വീട്ടിൽ ഓണസദ്യ ഒരുക്കാൻ സാധിച്ചെന്നു വരില്ല. തലേന്ന് രാത്രിവരെ ജോലി ചെയ്തും ദൂരദേശങ്ങളിൽ നിന്നു വീട്ടിലെത്തുന്നവർക്കും വിഭവ സമൃദ്ധമായൊരു ഓണസദ്യ സ്വപ്നം മാത്രമായി മാറുന്ന കാലമുണ്ടായിരുന്നു. ഇന്ന് ഇതിനെല്ലാം പരിഹാരമായി സമൃദ്ധമായ ഓണസദ്യയൊരുക്കി ഹോട്ടലുകൾ കാത്തിരിക്കുന്നു. ഹോട്ടലുകളിൽ ഓണസദ്യയിലെ വിഭവങ്ങളുടെ വൈവിധ്യത്തിനൊരു കുറവും വരുമെന്ന് ആശങ്കപ്പെടേണ്ട.

ഓരോ ഹോട്ടലിലെയും മെനു സാധാരണ വീടുകളിൽ ലഭ്യമായ ഓണസദ്യയേക്കാൾ കെങ്കേമമാണ്. മാങ്ങാക്കറി, നാരങ്ങാക്കറി, ഇഞ്ചിക്കറി, കാളൻ, മാമ്പഴ പുളിശേരി തുടങ്ങി പതിവിനങ്ങളൊന്നുപോലും കൈവിടാതെ തന്നെ 10 ഇനം പായസങ്ങളും സ്പെഷൽ ഇനങ്ങളും വരെ ഹോട്ടൽ മെനുവിൽ ഇടം പിടിച്ചിട്ടുണ്ട്. അത്തം മുതൽ ഓണസദ്യ വിളമ്പുന്ന ഹോട്ടലുകൾ നഗരത്തിലുണ്ട്. എങ്കിലും തിരുവോണ നാളിലാണ് ഭൂരിപക്ഷം ഹോട്ടലുകളും ഓണസദ്യയൊരുക്കുന്നത്. മിക്ക ഹോട്ടലുകളിലും പാഴ്സലും ലഭ്യമാണ്. 

ഓണസദ്യയൊരുക്കി നിങ്ങളെ കാത്തിരിക്കുന്ന നഗരത്തിലെ ചില ഹോട്ടലുകളിലെ രുചിവൈവിധ്യത്തെക്കുറിച്ചും നിരക്കുകളും (നികുതി പുറമെ) ബുക്കിങ്ങിന് ഫോൺനമ്പരും: 

എംജി റോഡിലെ ഹോട്ടൽ ഗ്രാന്റിൽ 32 ഇനം വിഭവങ്ങളോടെയാണ് ഓണസദ്യ. ഉച്ചക്ക് 12.30 മുതൽ 3 വരെ സദ്യ വിളമ്പും. വില 700 രൂപ. 9895721018. കച്ചേരിപ്പടി ഹോട്ടൽ ഇന്റർനാഷനലിൽ അത്തം മുതൽ 10 ദിവസത്തേക്ക് സദ്യയുണ്ട്. എല്ലാ ഇനങ്ങളോടെയും വിളമ്പുന്ന സദ്യക്കൊപ്പം 5 നോൺവെജ് ഇനങ്ങളുമണ് പ്രത്യേകത. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയാണിത്. 500 രൂപ. 9497721471. അവന്യൂ റീജന്റിൽ മൂന്നിനം പായസങ്ങളോടെ 26 ഇനങ്ങളുമായാണ് 11ന് ഉച്ചക്ക് 12 മുതൽ 3 വരെ ഓണസദ്യ.

700 രൂപ. 9995288880. ഹോട്ടൽ മാരിയറ്റിൽ 21 ഇനങ്ങളോടെയാണ് 9, 10 തീയതികളിൽ 12.30 മുതൽ 3.30 വരെ ഓണസദ്യ. 999 രൂപ. 8589989043. ഹോട്ടൽ ഷെറാട്ടണിൽ 28 വിഭവങ്ങളോടെ 10, 11 തീയതികളിൽ ഉച്ചയ്ക്ക് 12.30 മുതൽ 3 വരെ ഓണസദ്യ ലഭ്യമാണ്. 699 രൂപ. 7593835142. 9, 10, 11 തീയതികളിൽ ഓണസദ്യയുമായി ക്രൗൺ പ്ലാസയുമുണ്ട്. രാവിലെ 11.30 മുതൽ 3 വരെയാണ് സദ്യ. 800 രൂപ. 8129998711.

10 തരം പായസങ്ങളോടെ വേറിട്ട ഓണസദ്യയൊരുക്കുന്നത് നോർത്തിലെ ഹോട്ടൽ പ്രസിഡൻസിയാണ്. 25 വെജിറ്റേറിയൻ ഇനങ്ങളുമായി തിരുവോണത്തിന് ഉച്ചക്ക് 12 മുതൽ 3 വരെ സദ്യ വിളമ്പും. 350 രൂപ. 9746471256.മറൈൻ ഡ്രൈവിലെ താജ് ഗേറ്റ്‌വേയിൽ 10, 11 തിയതികളിൽ 12.30 മുതൽ 3.30 വരെ ഓണസദ്യയുണ്ട്. 1000 രൂപ. 9447407973.26 ഇനങ്ങളോടെയാണ് റമദ റിസോർട്ടിലെ ഓണസദ്യ. 11ന് 12.30 മുതൽ 3.30 വരെ. 900 രൂപ. 0484–7151100.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama