go

ഗതാഗതക്കുരുക്ക്: പൊലീസിനെ സഹായിക്കാൻ വാട്സാപ് കൂട്ടായ്മ

Ernakulam News
ഫ്രണ്ട്സ് പൊലീസ് കെ‍‍ഡറ്റുകൾ പൊലീസിനൊപ്പം ഗതാഗതം നിയന്ത്രിക്കുന്നു.
SHARE

പെരുമ്പാവൂർ ∙ ഗതാഗതക്കുരുക്ക് പതിവായ നഗരത്തിൽ പൊലീസിനെ സഹായിക്കാൻ ഇനി ഫ്രണ്ട്സ് ഓഫ് പൊലീസ് സംഘം. സ്വയം ട്രാഫിക് നിയമങ്ങൾ പാലിച്ചും മറ്റുള്ളവരെ പ്രേരിപ്പിച്ചും ട്രാഫിക് സംസ്കാരം വളർത്തിയെടുക്കാൻ രൂപീകരിച്ച ഹാപ്പി ട്രാഫിക് വാട്സാപ് കൂട്ടായ്മയിലെ അംഗങ്ങളാണ് പൊലീസിന് സഹായിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്. ജനമൈത്രി പൊലീസിന്റെ സഹായത്തോടെയാണ് പ്രവർത്തനം. 25 പേർക്കാണ് പൊലീസും എൻസിസി കെഡറ്റ് പരിശീലനം നേടിയവരും ചേർന്നു പരിശീലനം നൽകിയത്. ആദ്യ ദിവസം 20 പേരാണ് പൊലീസിനെ സഹായിക്കാൻ നിരത്തിലിറങ്ങിയത്. എംസി റോഡിലെ പ്രധാന കവലകളായ കാലടി, ഔഷധി എന്നിവിടങ്ങളിലാണ് പൊലീസിനൊപ്പം ഇവർ ഗതാഗതം നിയന്ത്രിച്ചത്. പ്രതിഫലമില്ലാതെയാണ് ഇവരുടെ പ്രവർത്തനം. അടിസ്ഥാന നിയമ ബോധന ക്ലാസ്സുകളും പ്രാഥമിക ശുശ്രൂഷ, ഫയർ ആൻഡ് റെസ്ക്യൂ രീതികളും ഉൾപ്പെടുന്ന സിലബസ് അനുസരിച്ചുള്ള പരിശീലനം ഇവർക്കു നൽകും

ഞാൻ ഗതാഗത നിയമങ്ങൾ പാലിക്കുന്നു അഭിമാനപൂർവം എന്നെഴുതിയ സ്റ്റിക്കറുകൾ കെഡറ്റുകളും വാട്സാപ് ഗ്രൂപ്പ് അംഗങ്ങളും താൽപര്യമുള്ള പൊതുജനങ്ങളും വാഹനങ്ങളിൽ പതിക്കും. ഒക്ടോബർ നവംബർ മാസത്തോടെ സ്കൂളുകളിൽ ട്രാഫിക് ക്ലബ്ബുകളുടെ പ്രവർത്തനം ഉറപ്പു വരുത്തും.കേരളത്തിൽ ആദ്യമായാണ് പരേഡ് പരിശീലനം കൊടുത്ത സന്നദ്ധപ്രവർത്തകർ പൊലീസിനെ സഹായിക്കുന്നതെന്നു സംഘാടകർ പറഞ്ഞു. ഇത് കേരളമാകെ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.കെഡറ്റുകളുടെ ഓൺ റോഡ് പരിശീലനം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.ഹാപ്പി ട്രാഫിക്കിന്റെ ഔദ്യോഗിക ഫേസ്ബുക്ക് ടെൽക് ചെയർമാൻ എൻ.സി.മോഹനൻ പ്രകാശനം ചെയ്തു. ഡിവൈഎസ്പി കെ.ബിജുമോൻ തിരിച്ചറിയൽ കാർഡ് വിതരണം നടത്തി. സർക്കിൾ ഇൻസ്പെക്ടർ പി.എ.ഫൈസൽ. സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭാധ്യക്ഷ സതി ജയകൃഷ്ണൻ, ചീഫ് കോ ഓർഡിനേറ്റർ കെ.വി. പ്രദീപ്കുമാർ, ഓർഗനൈസിങ് കൺവീനർ എൻ.എ.ലുക്മാൻ, പി.സി. ജിനുലാൽ, ജോസ് നെറ്റിക്കാടൻ, യാസർ യാച്ചു, എഎസ്ഐ ഇബ്രാഹിം ഷുക്കൂർ, ഡീക്കൺ ടോണി മേതല എന്നിവർ പ്രസംഗിച്ചു. രണ്ടാമത്തെ ബാച്ചിൽ 15 അപേക്ഷകരുണ്ട്. മാതൃക ഓട്ടോ, ബസ്, ടാക്സി ഡ്രൈവർമാർക്ക് സമ്മാനങ്ങൾ നൽകും. പാസിങ് ഔട്ട് പരേഡിനോടനുബന്ധിച്ച് സിനിമ നടൻ ജയറാം നയിക്കുന്ന ഹെൽമറ്റ് ധരിച്ചുള്ള ഇരുചക്ര വാഹന റാലി നടത്തും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama