go

എംസി റോഡിൽ അപകടപരമ്പര; 8 പേർക്കു പരുക്ക്

Ernakulam News
വാഹനാപകടത്തിൽ തകർന്ന കാറുകൾ
SHARE

മൂവാറ്റുപുഴ∙ എംസി റോഡിൽ ഈസ്റ്റ് മാറാടിയിൽ 200 മീറ്റർ ദൂരത്തിൽ അരങ്ങേറിയത് മൂന്ന് അപകടങ്ങൾ. നിർമാണത്തിലെ അപാകത മൂലം റോ‍ഡിടിഞ്ഞു തകർന്ന സ്ഥലത്തും ഇതിനു സമീപവുമാണ് അപകടങ്ങൾ നടന്നത്. 8 പേർക്ക് പരുക്കേറ്റു. ഈസ്റ്റ് മാറാടി ഷാപ്പുപടിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് ഇന്നലെ അപകടമുണ്ടായത്. രണ്ടു കാറുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയും ഇതിലൊന്നു പിറകെ വന്ന മറ്റൊരു കാറിലിടിക്കുകയും ഒടുവിൽ സ്‌കൂട്ടറിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. കാറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന രണ്ടു പേർക്കും മൂന്നു കാറുകളിലെ മൂന്നു യാത്രക്കാർക്കുമാണു പരുക്കേറ്റത്. ഇതിലൊരാളുടെ പരുക്ക് ഗുരുതരമാണ്.രണ്ടാഴ്ച മുൻപ് എംസി റോ‍ഡ് ഇടിഞ്ഞു താഴ്ന്ന സ്ഥലത്താണ് മറ്റൊരപകടമുണ്ടായത്. റോഡിടിഞ്ഞു കിടക്കുന്നതായി യാത്രക്കാർക്കു അപകട മുന്നറിയിപ്പു നൽകാൻ നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിൽ തെങ്ങിൻ തടിയും ചുവന്ന തുണിയും മറ്റും സ്ഥാപിച്ചിട്ടുണ്ട്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama