go

400 വർഷം പഴക്കമുള്ള ചരിത്രസ്മാരകമായ ജൂതപ്പള്ളി തകർന്നു

Ernakulam News
മട്ടാഞ്ചേരിയിൽ കടവുംഭാഗം ജൂതപ്പള്ളി തകർന്നപ്പോൾ.
SHARE

മട്ടാഞ്ചേരി∙ ചരിത്രസ്മാരകമായ കടവുംഭാഗം ജൂതപ്പള്ളി തകർന്നുവീണു. കൊച്ചിയിലെ ഏറ്റവും പഴക്കമേറിയ ജൂതപ്പള്ളിയാണിത്. കൊടുങ്ങല്ലൂരിൽ നിന്നു കൊച്ചിയിലെത്തിയ ജൂതസമൂഹമാണു പള്ളി നിർമിച്ചത്. 400 വർഷം പഴക്കമുളള കെട്ടിടത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഇന്ത്യയിലെത്തിയ ജൂതർക്കു തദ്ദേശ‌ീയരിൽ ജനിച്ചവർക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പളളിയായിരുന്നു ഇത്.

കുറേക്കാലമായി ആരും ശ്രദ്ധിക്കാതെ പള്ളി നാശത്തിന്റെ വക്കിലായിരുന്നു. 1991ൽ പള്ളിയുടെ അകത്തുണ്ടായിരുന്ന ഗോവണിപ്പടികളും സജ്ജീകരണങ്ങളും ജൂതവംശജനായ ഫ്രെഡ് വേംസിനെയും ഭാര്യ ഡെല്ലയും വിലയ്ക്കു വാങ്ങി ജറുസലമിലേക്കു കൊണ്ടുപോയിരുന്നു. തുടർന്നു പൊള്ളയായ കെട്ടിടം മാത്രമാണ് ഇവിടെ ശേഷിച്ചിരുന്നത്. പ്രാചീന വാസ്തുവിദ്യയിൽ ചരിഞ്ഞ മേൽക്കൂരകളോടും വലിയ തൂണുകളോടും കൂടിയായിരുന്നു പള്ളിയുടെ നിർമാണം.

ജൂതർ കൊച്ചി വിട്ടപ്പോൾ പള്ളി മുംബൈയിലെ ഏജൻസിയെ ഏൽപിച്ചെങ്കിലും പിന്നീട് ഇതു സ്വകാര്യ വ്യക്തികളുടെ കൈകളിലായി. തുടർന്ന് ഇതു കച്ചവടക്കാരുടെ സാമഗ്രികൾ സൂക്ഷിക്കുന്ന വാടകക്കെട്ടിടമായി മാറി. ജൂതപ്പള്ളി ചരിത്രസ്മാരകമായി മാറ്റാൻ സർക്കാർ 1 കോടി അനുവദിച്ചെങ്കിലും നടപടിയൊന്നുമായിരുന്നില്ല.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama