go

മരട് ഫ്ലാറ്റിലെ താമസക്കാർ മാനുഷിക പരിഗണന അർഹിക്കുന്നു: ഹൈബി

Ernakulam News
മരടിൽ ഫ്ലാറ്റ് ഒഴിപ്പിക്കൽ നോട്ടിസ് നൽകാനെത്തിയ ഉദ്യോഗസ്ഥരെ പ്ലക്കാർഡുകൾ ഉയർത്തിയും ഗേറ്റ് താഴിട്ടു പൂട്ടിയും ‘ഹോളി ഫെയ്ത് എച്ച്ടുഒ’ ഫ്ലാറ്റിലെ താമസക്കാർ പ്രതിരോധിച്ചപ്പോൾ.
SHARE

കൊച്ചി∙ സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാന സർക്കാർ പൊളിക്കാനിരിക്കുന്ന മരടിലെ 5 ഫ്ലാറ്റുകളിലെ താമസക്കാരായ 450 കുടുംബങ്ങളും മാനുഷികപരിഗണന അർഹിക്കുന്നതായി ഹൈബി ഈഡൻ എംപി. ഈ കുടുംബങ്ങൾക്കു 2019 ഫെബ്രുവരി 28 ലെ തീരമേഖല വിജ്ഞാപനത്തിനു മുൻകാലപ്രാബല്യം നൽകി സംരക്ഷണം നൽകാവുന്നതാണ്.

ഇവരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സുപ്രീം കോടതിയിൽ സോളിസിറ്റർ ജനറലിനെയോ അറ്റോർണി ജനറലിനെയോ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ടു കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവഡേക്കർക്കു കത്തു നൽകിയതായും എംപി അറിയിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങൾ നാടിനു വിപത്താണെന്ന് അംഗീകരിക്കുമ്പോൾ തന്നെ പരിസ്ഥിതികാഘാതം ഒഴിവാക്കി ഫ്ലാറ്റുകൾ പൊളിക്കാനുള്ള സാങ്കേതികവിദ്യയും അനുഭവസമ്പത്തും കേരളത്തിനില്ലെന്നതും പരിഗണിക്കണം.

കേസ് പരിഗണനയിലിരിക്കുന്ന ഘട്ടത്തിൽ താമസക്കാരുടെ വാദങ്ങൾ, ഇരകളെന്ന നിലയിൽ കോടതിയെ ധരിപ്പിക്കാൻ അവസരം ലഭിച്ചിട്ടില്ല. ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമാണം സംബന്ധിച്ചു സുപ്രീം കോടതി നിയോഗിച്ച 3 അംഗ കമ്മിഷനും ഇവരുടെ ഭാഗം കേട്ടില്ല. കിടപ്പാടം വാങ്ങുന്നതിനു ആയുസ്സിലെ മുഴുവൻ സമ്പാദ്യവും ചെലവഴിച്ചവരും വർഷങ്ങളോളം നീണ്ടു നിൽക്കുന്ന വായ്പാ തിരിച്ചടവുള്ളവരുമാണ് ഇരകളിൽ ഭൂരിഭാഗവും. 10 വർഷത്തോളം നഗരസഭയ്ക്കു കെട്ടിട നികുതി അടച്ചവരും ഇക്കൂട്ടത്തിലുണ്ട് – എംപി ചൂണ്ടിക്കാട്ടി.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama