go

സൗഹൃദം സ്ഥാപിച്ചു, വീട്ടിലേക്കു വിളിച്ചു വരുത്തും; നഗ്നചിത്രങ്ങൾ പകർത്താൻ ക്യാമറകൾ...

Ernakulam News
അറസ്റ്റിലായ മുഹമ്മദ് ഷഫീഖ്, അഷ്കർ,സവാദ്, മേരി വർഗീസ്.
SHARE

കൊച്ചി∙ വ്യവസായിയെ ബ്ലാക്ക്മെയിൽ ചെയ്ത‌ു പണം തട്ടാൻ ശ്രമിച്ച സ്ത്രീയുൾപ്പെടെ നാലംഗ സംഘം പിടിയിൽ. കണ്ണൂർ പയ്യന്നൂർ വെള്ളക്കടവ് മുണ്ടയോട്ടിൽ സവാദ് (25), തളിപ്പറമ്പ് പരിയാരം പുൽക്കൂൽ വീട്ടിൽ അഷ്കർ (25), കടന്നപ്പള്ളി ആലക്കാട് കുട്ടോത്ത്് വളപ്പിൽ മുഹമ്മദ് ഷഫീഖ് (27), എറണാകുളം തോപ്പുംപടി ചാലിയത്ത് മേരി വർഗീസ് (26) എന്നിവരാണ് അറസ്റ്റിലായത്. സവാദായിരുന്നു തട്ടിപ്പിന്റെ സൂത്രധാരൻ. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: ഖത്തറിൽ വച്ച് മേരി വർഗീസ് ഫെയ്സ്ബുക്കിലൂടെ പരാതിക്കാരനായ വ്യവസായിയുമായി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. പിന്നീട് മേരി വർഗീസ് വ്യവസായിയെ തന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി. സവാദ് മുറിയിൽ മുൻകൂട്ടി ക്യാമറ സജ്ജമാക്കിയിരുന്നു.

ഇതറിയാതെ മുറിയിലേക്കു വന്ന വ്യവസായിയെ യുവതിക്കൊപ്പം നിർത്തി നഗ്നചിത്രങ്ങൾ പകർത്തി. പിന്നീടു നാട്ടിലെത്തിയ വ്യവസായിയുടെ ഫോണിലേക്കു പ്രതികൾ ചിത്രങ്ങൾ അയയ്ക്കുകയും‍, പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. 50 ലക്ഷം രൂപയാണു പ്രതികൾ ആവശ്യപ്പെട്ടത്. എന്നാൽ അത്രയും തുക നൽകാനാവില്ലെന്നു വ്യവസായി പറഞ്ഞു.തുടർന്ന് അദ്ദേഹം എറണാകുളം എസിപി കെ. ലാൽജിക്കു പരാതി നൽകി. കൊച്ചി സെൻട്രൽ പൊലീസ് ഖത്തറിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതികളെക്കുറിച്ചും താമസസ്ഥലത്തെക്കുറിച്ചും വിവരങ്ങൾ ലഭിച്ചു.

പ്രതികൾ ആവശ്യപ്പെട്ടതനുസരിച്ചു കുറച്ചു പണം വ്യവസായി സവാദിന്റെ അക്കൗണ്ടിലേക്കു കൈമാറി. ഈ ബാങ്ക് വിശദാംശങ്ങൾ ഉപയോഗിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.അന്വേഷണത്തിൽ കണ്ണൂർ തളിപ്പറമ്പിലെ എടിഎമ്മിൽ നിന്നാണു പണം പിൻവലിച്ചതെന്നു കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. എന്നാൽ, പ്രതികൾ മൊബൈൽ ഫോണുകളെല്ലാം ഓഫ് ചെയ്തിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന രഹസ്യഫോൺ നമ്പർ പിന്തുടർന്ന പൊലീസ് പ്രതികൾ തളിപ്പറമ്പിൽ നിന്നു ബെംഗളൂരുവിലേക്കു കടന്നതായി കണ്ടെത്തി.

പൊലീസ് സംഘവും ബെംഗളൂരുവിലേക്കു തിരിച്ചു. ബെംഗളൂരുവിലേക്കുള്ള യാത്രയിൽ മടിക്കേരിയിൽ ലോഡ്ജിൽ താമസിക്കുന്നതിനിടയിലാണു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ മലയാളികൾ പ്രതികളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളതായി സംശയമുണ്ട്. എറണാകുളം എസിപി കെ. ലാൽജി, സെൻട്രൽ ഇൻസ്പെക്ടർ എസ്. വിജയ്ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ കിരൺ സി. നായർ, എഎസ്ഐ എസ്.ടി. അരുൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഇ.എം. ഷാജി, അനീഷ്, ഒ.എം. ബിന്ദു എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama