go

മഴയത്ത് വരാന്തയിൽ കയറിനിന്ന ഇസ്രയേൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: കടയുടമ അറസ്റ്റിൽ

Abuse
SHARE

മൂവാറ്റുപുഴ∙ മഴയിൽ നനയാതിരിക്കാൻ കട വരാന്തയിൽ കയറി നിന്ന ഇസ്രയേൽ സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമ അറസ്റ്റിൽ. പെരുമറ്റത്ത് ഫർണിച്ചർ വിൽപന കേന്ദ്രം നടത്തുന്ന മുളവൂർ മരങ്ങാട്ട് ഷെറീഫ്(45) ആണ് പിടിയിലായത്.

ഫ്രാൻസിൽ നിന്നുള്ള സുഹൃത്തിനൊപ്പം ബൈക്കിൽ മൂന്നാറിലേക്കു പോകുകയായിരുന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. കനത്ത മഴയിൽ യാത്ര തടസ്സപ്പെട്ടതോടെ യുവതി സുഹൃത്തിനൊപ്പം ഫർണിച്ചർ കടയുടെ വരാന്തയിൽ ഒരു മണിക്കൂറോളം കയറി നിന്നു.  ഇതിനിടയിൽ ശുചിമുറി അന്വേഷിച്ച യുവതിക്ക് വഴികാട്ടാൻ എന്ന വ്യാജേന പിറകേ ചെന്ന ഷെറീഫ് അവരെ ഉപദ്രവിക്കുകയായിരുന്നു. 

ബഹളമുണ്ടാക്കി പുറത്തേക്കോടിയ യുവതി സുഹൃത്തിനൊപ്പം മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. തുടർന്ന് എസ്ഐ ടി.എം.സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷെറീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിദേശ പൗരന്മാരെ ആക്രമിച്ചതിനും മാനഭംഗത്തിനുമാണ് കേസ്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama