go

കൊച്ചിയിൽ ദിർഹം തട്ടിപ്പ്: 4 പേർ അറസ്റ്റിൽ

ഇസ്‌ലാം ഷേഖ്, മുഹമ്മദ് റഫീക്, അനസുർ റഹ്‌മാൻ, സുബൻ ഖാൻ
SHARE

മരട് ( കൊച്ചി)∙ ദിർഹം തട്ടിപ്പ് കേസിൽ ഇതര സംസ്ഥാനക്കാരായ 4 പേർ അറസ്റ്റിൽ; 2 പേർ ഒളിവിൽ. അഹമ്മദാബാദ് സ്വദേശി സുബൻ ഖാൻ(26), കൊൽക്കത്ത സ്വദേശികളായ അനസുർ റഹ്‌മാൻ(27), നൂർ ഇസ്‌ലാം ഷേഖ്(26), കാൺപൂർ സ്വദേശി മുഹമ്മദ് റഫീക്(25) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ എറണാകുളം സ്വദേശി ബാബു ഇസ്മയിലിന്റെ പരാതിയിലാണ് ഇവർ അറസ്റ്റിലായത്. യുഎഇ കറൻസിയായ ദിർഹം ഇരട്ടിപ്പിച്ചു നൽകാം എന്ന വ്യാജേന ആയിരുന്നു തട്ടിപ്പ്. 2 ലക്ഷം രൂപ നൽകിയാൽ 3 ലക്ഷം രൂപയുടെ ദിർഹം നൽകാമെന്നായിരുന്നു വാഗ്ദാനം.

1,000 ദിർഹത്തിനു പകരം 1,800 ദിർഹം മടക്കി നൽകി സംഘം നേരത്തെ വിശ്വാസം നേടിയിരുന്നു. 2 ലക്ഷം രൂപയുമായി എത്തിയ ബാബുവിന് ഇവർ കൈമാറിയ പെട്ടിയിൽ ഏറ്റവും മുകളിൽ ദിർഹവും താഴെ സോപ്പുപെട്ടിയും പേപ്പറുകളും മറ്റും കെട്ടാക്കി വച്ചുമാണ് കബളിപ്പിച്ചത്. വൈറ്റില ഹബ്ബിനു സമീപം ഒഴിഞ്ഞ പറമ്പിലായിരുന്നു കൈമാറ്റം. 5 പേരുണ്ടായിരുന്നു സംഘത്തിൽ. നിരീക്ഷണത്തിനു വേറൊരാളും. കേസിൽ രാജ്യാന്തര ബന്ധം ഉണ്ടോ എന്നും മറ്റും അന്വേഷിക്കുന്നതായി മരട് സിഐ സി. വിനോദ് പറഞ്ഞു. മരട് എസ്ഐ റിജിൻ ടി. തോമസ്, സീനിയർ സിപിഒ രാജീവ് നാഥ്, സിപിഒ അരുൺ രാജ് എന്നിവർ ചേർന്നു നടത്തിയ അന്വേഷണത്തിൽ പിടിയിലായ പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama