go

കൊച്ചിയിൽ 200 കോടിയുടെ ലഹരിമരുന്ന് പിടിച്ച കേസ്: മുഖ്യ പ്രതി അറസ്റ്റിൽ

kochi-abdul-rahman
അബ്ദുൽ റഹ്മാൻ
SHARE

കൊച്ചി∙ 200 കോടിയോളം രൂപ വിലവരുന്ന എംഡിഎംഎ (മെതിലിൻ ഡയോക്സി മെതാംഫിറ്റമിൻ) എന്ന ലഹരിമരുന്നു പിടികൂടിയ കേസിലെ പ്രധാന പ്രതി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ പിടിയിലായി. 2018 സെപ്റ്റംബറിൽ എക്സൈസ് സംഘം 26 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയായ ചെന്നൈ സ്വദേശി അലി എന്ന അബ്ദുൽ റഹ്മാനാണ് (45) പിടിയിലായത്. 

ഇയാളുടെ പേരിൽ ലുക്കൗട്ട് നോട്ടിസ് ഉണ്ടായിരുന്നതിനാൽ മലേഷ്യയിൽ നിന്നു കഴിഞ്ഞ 6നു തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് അസി. കമ്മിഷണർ സജിത് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിനു കൈമാറുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നു 400 ഗ്രാം സ്വർണം കണ്ടെടുത്തു.കൊച്ചിയിൽ എംഡിഎംഎ പിടികൂടിയ ശേഷം ഇയാൾ 5 തവണ മലേഷ്യ, കമ്പോഡിയ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്തിരുന്നതായി വ്യക്തമായിട്ടുണ്ട്.

ലഹരിക്കടത്തു ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും എക്സൈസ് കരുതുന്നു. സംഘത്തിലെ 2 പേരെ പറ്റി ഇയാൾ ഇതിനകം മൊഴി നൽകിയതായി സൂചനയുണ്ട്. കൊച്ചിയിലെ കുറിയർ ഏജൻസി വഴി മലേഷ്യയിലേക്ക് 8 കാർട്ടണുകളിലായി കടത്താനിരുന്ന ലഹരിമരുന്നാണ് 2018ൽ ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്തിന്റെ നേതൃത്വത്തിൽ എക്സൈസ് പിടികൂടിയത്. കാർട്ടണുകളിലെ സാരികൾക്കുള്ളിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. 

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama