go

വികസനത്തുടർച്ചയ്ക്ക് വോട്ട് തേടി ടി.ജെ.വിനോദ്

kochi-udf-candidate
പുതുക്കലവട്ടത്ത് വോട്ടുതേടിയെത്തിയ യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദ് വോട്ടറെ ആലിംഗനം ചെയ്യുന്നു. ചിത്രം: മനോരമ
SHARE

കൊച്ചി ∙ ‘എറണാകുളത്തിന്റെ വികസനത്തുടർച്ചയ്ക്കു വോട്ട്’ എന്ന അഭ്യർഥനയുമായി പ്രചാരണം തുടരുന്ന യുഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോദിനു വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എംപിമാരായ കെ.മുരളീധരൻ, ടി.എൻ.പ്രതാപൻ എന്നിവർ ഇന്നലെ വൈകിട്ടും രാത്രിയിലുമായി വിവിധ കേന്ദ്രങ്ങളിൽ നടത്തിയ കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു.

രാവിലെ എളമക്കര മണ്ഡലത്തിൽ നിന്നാണു വിനോദ് പര്യടനം ആരംഭിച്ചത്. പുതുക്കലവട്ടം ലൂർദ് മാതാ പള്ളിയും മാക്കാംപറമ്പ് പ്രദേശത്തു വീടുകൾ സന്ദർശിച്ചു.  നികത്തിൽ ഭാഗത്തു വീടുകളിലും വോട്ടു തേടി. ഇടപ്പള്ളി പള്ളിയിൽ പ്രാർഥിച്ചു.ഉച്ചയ്ക്കു ശേഷം കലൂരിലായിരുന്നു ഭവന സന്ദർശനം. എൽഐജി ക്വാർട്ടേഴ്സ് സന്ദർശിച്ചു. എം.വി.കലാധരൻ അനുസ്മരണ     പരിപാടിയിൽ പങ്കെടുത്തു. കമ്മട്ടിപ്പാടം മുഴുവൻ വീടുകളിലുമെത്തി വോട്ടഭ്യർഥിച്ചു. എപി വർക്കി നഗറിൽ എത്തി.

എൻഡിഎ എറണാകുളം നിയോജകമണ്ഡലം സ്ഥാനാർഥി സി.ജി. രാജഗോപാൽ കലൂരിൽ വോട്ടഭ്യർത്ഥിക്കുന്നു.

അറിവിന്റെ സന്ദേശം പകർന്ന്, വോട്ട് തേടി രാജഗോപാൽ

കൊച്ചി ∙ വിദ്യാരംഭ ദിനത്തിൽ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങുന്നതിനു വളരെ മുൻപേ എൻഡിഎ സ്ഥാനാർഥി സി.ജി. രാജഗോപാൽ എത്തിയതു വെണ്ണല മഹാദേവ ക്ഷേത്രത്തിൽ; പുലർച്ചെ 5 ന്. ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളുടെ കൗതുകത്തിലും സന്തോഷത്തിലും പങ്കു ചേർന്ന്, മാതാപിതാക്കളോടു കുശലം പറഞ്ഞു പാവക്കുളം ക്ഷേത്രത്തിലേക്ക്. അവിടെ, മണലിൽ അക്ഷരങ്ങൾ എഴുതുന്ന കുരുന്നുകൾ. നവരാത്രിയുടെ പ്രാധാന്യത്തെക്കുറിച്ചും അറിവെന്ന സന്ദേശത്തെ കുറിച്ചും വിദ്യാർഥികളോടു പറഞ്ഞു. തുടർന്ന്, ആറം ചേരി ദേവീക്ഷേത്രം, തൃക്കണാർവട്ടം നായർ സമാജം, അയ്യപ്പൻകാവ്, പച്ചാളം, വടുതല പ്രദേശങ്ങളിൽ സ്‌ഥാനാർഥി പ്രചാരണം നടത്തി.

അയ്യപ്പൻകാവ് ക്ഷേത്രത്തിലെത്തി ദർശനം നടത്തി. തുടർന്ന് എസ്ആർഎം റോഡ്, മത്തായി മാഞ്ഞൂരാൻ റോഡ്, അയ്യപ്പൻകാവ് ജംക്‌ഷൻ എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു. ഉച്ചയ്ക്കു ശേഷം ഇരട്ടക്കുളങ്ങര റോഡ്, കാട്ടുങ്കൽ, പള്ളിക്കാവ്, ഡോൺ ബോസ്‌കോ എന്നിവിടങ്ങളിൽ ഗൃഹ സമ്പർക്ക പരിപാടി നടത്തി. ഗണപതി ടെംപിൾ റോഡ്, സുബ്രഹ്മണ്യ ക്ഷേത്ര പരിസരം, ബോട്ട് ജെട്ടി റോഡ് എന്നിവിടങ്ങളിലും സ്‌ഥാനാർഥി വോട്ടു തേടിയെത്തി. ജസ്റ്റിസ് പി.എസ്.ഗോപിനാഥനെ സന്ദർശിച്ചു.

എളമക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി മനു റോയിയെ അനുഗ്രഹിക്കുന്ന വീട്ടമ്മ.

വിദ്യാരംഭ ദിനത്തിൽ വോട്ട് തേടി മനു റോയ്

കൊച്ചി ∙ വിദ്യാരംഭ ദിനത്തിൽ വീടുകൾ കയറിയിറങ്ങി വോട്ടഭ്യർഥിക്കാൻ ഇടതു സ്ഥാനാർഥി മനു റോയ്ക്കൊപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രനുമെത്തി. രാവിലെ 8 നു സ്ഥാനാർഥിക്കൊപ്പം  പ്രചാരണം ആരംഭിച്ച മന്ത്രി രാത്രി വൈകുംവരെ സജീവമായി രംഗത്തുണ്ടായിരുന്നു .മെച്ചൂർ കടവുനിരത്തിൽ കോളനിക്കു ശേഷം തേവര എസ്എ ഫ്ലാറ്റിൽ വോട്ടു തേടിയ കടകംപള്ളി പിന്നീടു വളഞ്ഞമ്പലം ദേവീക്ഷേത്രത്തിലെ  വിദ്യാരംഭം പരിപാടിയിൽ പങ്കെടുത്തു. അപ്രതീക്ഷിതമായി മന്ത്രിയെ കിട്ടിയ അവസരം കുട്ടികളും മാതാപിതാക്കളും  പ്രയോജനപ്പെടുത്തി .

സ്ഥാനാർഥി മനു റോയ് തേവരയിൽ നിന്നു പ്രചാരണം  തുടങ്ങി  വളഞ്ഞമ്പലം ദേവീക്ഷേത്രത്തിൽ മന്ത്രി കടകംപള്ളിയോടൊപ്പം വിദ്യാരംഭപരിപാടികളിൽ പങ്കെടുത്തു . കലൂർ നോർത്തിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രികരിച്ചു വോട്ടു തേടി. ഉച്ച കഴിഞ്ഞു മണപ്പാട്ടിപറമ്പ് ,കുന്നുംപുറം മേഖലകളിൽ പ്രചാരണം നടത്തി. കുട്ടികൾക്കു കൈ കൊടുത്തും കുടുംബാംഗങ്ങളോടു  കുശലം പറഞ്ഞും സ്ഥാനാർഥി മുന്നേറി . വൈകിട്ടു ചേരാനല്ലൂർ മേഖലകളിൽ വോട്ടു തേടിയാണു പ്രചാരണം  സമാപിച്ചത്.

MORE IN ERNAKULAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama